ജാഞ്ച്ഗീറിലെ ശിവരിനാരായണ്‍ പട്ടണത്തിലാണ് ലക്ഷ്മി നാരായണ്‍ ക്ഷേത്രം. മഹാനദി പുഴക്കരയിലാണ് ഇത് നിലകൊള്ളുന്നത്. പതിനൊന്നാം നൂറ്റാണ്ടിലെ ഹേഹെ വംശത്തിലെ രാജാക്കന്മാരാണ് ഇത് പണിതതെന്ന് പറയപ്പെടുന്നു.
ശ്രീ രാമന്റെ നിര്‍മ്മല ഭക്തയായിരുന്ന ശബരിയുടെ ആശ്രമം ഇവിടെയായിരുന്നെന്ന് പുരാണങ്ങള്‍ പറയുന്നു. വൈഷ്ണവ വാസ്തുശൈലിയിലാണ് ലക്ഷ്മി നാരായണ ക്ഷേത്രം പണിതിട്ടുള്ളത്. മാഘപൂര്‍ണ്ണിമ, ഏറെ ഭക്ത്യാദരവോടെയും വര്‍ണ്ണപ്പൊലിമയോടെയും ഇവിടത്തുകാര്‍ കൊണ്ടാടാറുള്ള ഉത്സവമാണ്.



Click it and Unblock the Notifications