ഝജ്ജറിലെ ബേരി നഗരത്തിലാണ് ബേരി മന്ദിര്‍ സ്ഥിതി ചെയ്യുന്നത്.പാണ്ഡവരുടെ കുലദേവിയായ ഭീമേശ്വരിയാണ് ഇവിടത്തെ പ്രതിഷ്ഠ. ഈ ക്ഷേത്രത്തിന്‍റെ ഉല്‍പ്പത്തിയെക്കുറിച്ചുള്ള പുരാണകഥ ഇങ്ങനെ. കുരുക്ഷേത്രയുദ്ധത്തിനിടെ ഭഗവാന്‍ കൃഷ്ണന്‍ പാണ്ഡവരുടെ കുലദേവതയെ യുദ്ധഭുമിയില്‍ പ്രതിഷ്ഠിച്ച് അനുഗ്രഹം തേടാന്‍ പാണ്ഡവരില്‍ ഒരാളായ ഭീമനോട് ആവശ്യപ്പെട്ടു. അതനുസരിച്ച് ഭീമന്‍ കിംങ്ലി പര്‍വ്വതത്തിനു മുകളില്‍ ചെന്ന് അവിടെ വസിക്കുന്ന കുലദേവതയോട് തന്‍റെ കൂടെ യുദ്ധഭൂമിയിലേക്ക് വരണമെന്ന് അപേക്ഷിച്ചു. ഭീമനൊപ്പം പോകാന്‍ സമ്മതിച്ചെങ്കിലും അതിന് തന്‍റെ ചില നിര്‍ദ്ദേശങ്ങള്‍ അനുസരിക്കേണ്ടി വരുമെന്ന് ദേവത ഭീമനോട് പറഞ്ഞു. തന്നെ വഴിയില്‍ ഒരിടത്തും വയ്ക്കാതെ മടിത്തട്ടില്‍ കൊണ്ടുപോകണമെന്നായിരുന്ന ദേവിയുടെ നിര്‍ദ്ദേശം.
ഇത് സമ്മതിച്ച ഭീമസേനന്‍ യാത്ര പുറപ്പെട്ടു. യാത്രയ്ക്കിടെ ശക്തിമാനായ ഭീമന് വഴിയില്‍ തളര്‍ച്ച തോന്നി . ദേവീവിഗ്രഹം വഴിയിലെ ബേരി മരത്തിന് ചുവട്ടില്‍ വച്ച് വിശ്രമിച്ചശേഷം തിരിച്ചു പുറപ്പെടാനൊരുങ്ങിയ ഭീമസേനനൊപ്പം ദേവി പോയില്ല. തനിക്ക് തന്നെ വാക്ക് തെറ്റിച്ച സ്ഥിതിയ്ക്ക് താനിനി യാത്രയ്ക്കില്ലെന്നും ഇതേസ്ഥലത്ത് താന്‍ തുടരുമെന്നും ദേവി ഭീമനെ അറിയിച്ചു.
പിന്നീട് കുരുക്ഷേത്രയുദ്ധം അവസാനിച്ച ശേഷം കൌരവ മാതാവായ ഗാന്ധാരി ബേരി മരം കടന്നുപോകുകയും കുലദേവതയുടെ വിഗ്രഹം കണ്ട് അവിടെ ഒരു ക്ഷേത്രം പണി കഴിപ്പിക്കുകയും ചെയ്തു എന്നാണ് പുരാണകഥ.
വിവാഹബന്ധം ഊട്ടിയുറപ്പിക്കാന്‍ നവദമ്പതികള്‍ ഈ ക്ഷേത്രത്തിലെത്തി വീണ്ടും താലി കെട്ടുന്ന പതിവുണ്ട്.



Click it and Unblock the Notifications