ദേശാടനപക്ഷിയായ അരയന്നത്തെയാണ് ഹംസമെന്ന് വിളിക്കുന്നത് ഹിന്ദു- ബുദ്ധ മത വിശ്വാസപ്രകാരം സരസ്വതി ദേവീയുടെ വാഹനമാണ് ഹംസം. വളരെ ഉയരത്തില്‍ നിര്‍ത്താതെ 7,000 മൈല്‍ പറക്കാനുള്ള കഴിവ് ഇതിനുള്ളതിനാലാണ് ദേവി അരയന്നത്തെ സ്വന്തം വാഹനമായി തിരഞ്ഞെടുത്തതെന്നാണ് പറയപ്പെടുന്നത്.
തിബത്തിലെ മാനസരോവര തടാകത്തില്‍ കഴിയുന്ന അരയന്നങ്ങള്‍ ശൈത്യകാലത്ത് ആയിരകണക്കിന് മൈലുകള്‍ താണ്ടി ഇന്ത്യയിലേക്കെത്താറുണ്ട്. ഉപനിഷത്തുകളില്‍ പറയുന്നത് അരയന്നങ്ങള്‍ മുത്തുകള്‍ മാത്രമാണ് ഭക്ഷിക്കാറെന്നാണ്. പാലും വെള്ളവും ചേര്‍ന്ന മിശ്രതത്തില്‍ നിന്നും പാല് വേര്‍തിരിച്ചെടുക്കാനുള്ള കഴിവ് ഇവയ്ക്കുണ്ടെന്നും പറയുന്നു. കൂടാതെ ഇവയ്ക്ക് ബ്രഹ്മജ്ഞാനം ഉണ്ടെന്നുമാണ് പറയപ്പെടുന്നത്.
പുണ്യഭൂമിയായ ജിന്ദിന്റെ വേരുകള്‍ പുരാണത്തില്‍ ആഴ്ന്നിറങ്ങിയിട്ടുണ്ട്. ജിന്ദില്‍ നിന്നും അഞ്ച് മൈല്‍ അകലെയുള്ള ഇകാസ് ഗ്രാമത്തിലെ ഏകഹംസ ക്ഷേത്രത്തെ കുറിച്ച് ഇവ വിശദമാക്കുന്നുണ്ട്. ജിന്ദ്-ഹാന്‍സി റോഡ് മാര്‍ഗം ഇവിടെ എത്തിച്ചേരാം. ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ടുള്ള പുരാണ കഥകളിലും ഈ ക്ഷേത്രത്തെ കുറിച്ച് പറയുന്നുണ്ട്. ഓരോരുത്തരിലും ഭഗവാന് സ്നേഹം വര്ഷിക്കുന്നതെങ്ങനെയാണന്നതിന്റെ ചിത്രങ്ങള്‍ ക്ഷേത്രത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്.