കായ, സോധന എന്നീ രണ്ട് വാക്കുകളില്‍ നിന്നാണ് കായ സോധന എന്ന പേരുണ്ടായത്. കായ എന്നാല്‍ ശരീരമെന്നും സോധന എന്നാല്‍ ശുദ്ധീകരിക്കുക എന്നുമാണ് അര്‍ത്ഥം. എല്ലാ മാലിന്യങ്ങളില്‍ നിന്നും ശരീരത്തെ ശുദ്ധീകരിക്കുക എന്നാണര്‍ത്ഥമാക്കുന്നത്. കായസോധന പ്രക്രിയയ്ക്ക് മൂന്ന് ഘട്ടങ്ങളാണുള്ളത്.
ആദ്യപടി, ശരീരത്തെ വിഷവിമുക്തമാക്കുക എന്നതാണ്. പ്രകൃതി ചികിത്സയും യോഗയുമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഓരോ വ്യക്തികളുടെയും ശാരീരിക അവസ്ഥകള്‍ക്കനുസരിച്ചുള്ള പ്രത്യേക മാര്‍ഗങ്ങളാണ് സ്വീകരിക്കുക. അതേസമയം എല്ലാവര്ക്കും ചെയ്യാവുന്ന ചില പൊതുപരിശീലനങ്ങളുണ്ട്.
മാലിന്യങ്ങളില്‍ നിന്നും വിഷങ്ങളില്‍ നിന്നും ശരീരത്തെ മുക്തമാക്കി കഴിഞ്ഞാല്‍ പിന്നീടുള്ള രണ്ടാമത്തെ പടി ശരീരത്തെ പുനരുജ്ജീവിപ്പിക്കുക എന്നതാണ്. എല്ലാ അവയവങ്ങളും ശരിയായ രീതിയില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കത്തക്ക രീതിയില്‍ ശരീരത്തെ സജ്ജമാക്കുക എന്നതാണ് ഇതു കൊണ്ട് ലക്ഷ്യമിടുന്നത്. മൂന്നാമത്തെയും അവസാനത്തേതുമായ പടി പോഷകഗുണം കൂട്ടുക എന്നതാണ്. ഓരോരുത്തരും അവരുടെ ശരീരികാവശ്യങ്ങള്ക്കനുസരിച്ചുള്ള ആഹാരക്രമം പാലിക്കണം. പഴങ്ങള്‍, പച്ചക്കറികള്‍, പാനീയങ്ങള്‍ എന്നിവ ഉള്പ്പെട്ടാതായിരിക്കും ഭക്ഷണം.
ജിന്ദിന് വടക്കായി 16 കിലോമീറ്റര്‍ ദൂരത്തായുള്ള കസോഹനിലാണ് കായസോധനയുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുരാണത്തില്‍ പറയുന്നത് ഭഗവാന് വിഷ്ണുവാണ് കായസോധനയ്ക്ക് രൂപം നല്‍കിയതെന്നാണ് . ഈ സ്ഥലത്ത് കുളിക്കുന്നതിലൂടെ സമാനമായ ഫലം ലഭിക്കുമെന്നാണ് വിശ്വാസം.