ജിന്ദ് ജില്ലയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ പടിഞ്ഞാറായി ജിന്‍ഡ്-ഹാന്‍സി റോഡില്‍ സ്ഥിതി ചെയ്യുന്ന റാംറായി അഥവ റാംറെ ജാട്ടുകാര്‍ കൂടുതലുള്ള ഗ്രാമമാണ്. മഹര്‍ഷി യോദ്ധാവായ പരശുരാമന്‍ നിര്‍മ്മിച്ച രാമഹ്രദ എന്ന കുളത്തില്‍ നിന്നാണ് ഗ്രാമത്തിന് ഈ പേര് ലഭിക്കുന്നത്. വമാന പുരാണത്തില്‍ പറയുന്നത് പരശുരാമന്‍ പൂര്‍വ്വികരെ തൃപ്‌തിപെടുത്തുന്നതിനായി ഇവിടെ വച്ച് നിരവധി ക്ഷത്രിയരെ കൊല്ലുകയും അവരുടെ രക്തം കൊണ്ട് അഞ്ച് കുളങ്ങള്‍ നിറയ്‌ക്കുകയും ചെയ്‌തതായാണ്.
രക്തം ഈ കുളങ്ങളിലേക്ക് ഒഴികയത് വെള്ളം പോലെയാണ്. ജിന്ദിന് സമീപമുള്ള രാംറായി ഗ്രാമത്തിലെ രാമഹദ്രയിലാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ രാമഹദ്ര ക്ഷേത്രത്തിന് സമീപമുള്ള കുളത്തില്‍ കുളിക്കുന്നത് വളരെ പുണ്യമാണന്നാണ് കരുതപ്പെടുന്നത്.
സമീപത്തായി ഒരു പരശുരാമ ക്ഷേത്രവുമുണ്ട്. സ്ഥിരമായി ഈ വിഗ്രഹത്തില്‍ ആരാധനകള്‍ നടത്താറുണ്ട്. റാംറായി ഒരു പുരാതന ഗ്രാമവും അതേസമയം തന്നെ മതപരമായി ഏറെ പ്രാധാന്യമുള്ള സ്ഥലവുമാണ്. സമീപ്രദേശങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ വര്‍ഷം തോറും ഇവിടേയ്‌ക്കെത്താറുണ്ട്.



Click it and Unblock the Notifications