ബാലക് റവു പരിഹാര്‍ AD 1159 ലാണ് ഈ തടാകം നിര്‍മ്മിച്ചത്. ജോധ്പൂര്‍- മാന്‍ഡോര്‍ പാതയിലാണ് ഈ തടാകമുള്ളത്. മാന്‍ഡോറിന്‍റെ ജലസംഭരണിയായാണ് ഈ തടാകം നിര്‍മ്മിച്ചത്. ഈ തടാകത്തിനരികിലുള്ള ചെറുകാടുകളില്‍ വളരെയേറെ വന്യജീവികളെ കാണാന്‍കഴിയും. ബാലസ്മുണ്ട് കൊട്ടാരം ഈ തടാകക്കരയിലാണ്.ജോധ്പൂരിലെ രാജകുടുംബാംഗങ്ങള്‍ക്കായുള്ള വേനല്‍ക്കാല വസതിയായാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്..രജ്പുത്താന വാസ്തുശില്‍പ്പ രീതിയില്‍ പണികഴിപ്പിച്ച ഈ കൊട്ടാരം ഇന്ന് ഒരു ഹെറിറ്റേജ് ഹോട്ടലായി പ്രവര്‍ത്തിയ്ക്കുന്നു.



Click it and Unblock the Notifications