Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജോധ്പൂര്‍ » ആകര്‍ഷണങ്ങള് » ഉമൈദ് ഭവാന്‍ കൊട്ടാരം

ഉമൈദ് ഭവാന്‍ കൊട്ടാരം, ജോധ്പൂര്‍

51

മഹാരാജാ ഉമൈദ് സിങ്ങിന്‍റെ സ്മരണയിലാണ് ഈ കൊട്ടാരത്തിന് പേരു കിട്ടിയത്. ചിത്തര്‍കുന്നുകളിലുള്ള കൊട്ടാരമായതിനാല്‍ ചിത്തര്‍കൊട്ടാരം എന്നും ഇതറിയപ്പെടുന്നു.ഇന്ഡോ കൊളോണീയല്‍, ആര്‍ട്ട് ഡെക്കോ വാസ്തുശില്‍പ്പ രീതികളില്‍ പണിത ഈ കൊട്ടാരം ഈ രീതികളുടെ മനോഹരമായ ഒരു ഉദാഹരണമാണ്.സുവര്‍ണ്ണ വര്‍ണ്ണത്തിലുള്ള, ചെത്തിയെടുത്ത പ്രത്യേകതരം അവസാദശിലകള്‍ പരസ്പരം കൂട്ടിക്കൊളുത്തിയാണ് (Interlocking)  ഈ കൊട്ടാരം നിര്‍മ്മിച്ചിരിയ്ക്കുന്നത്.

ഈ കൊട്ടരത്തിന്‍റെ നിര്‍മ്മാണത്തിലൊന്നും കട്ടകള്‍ ഉറപ്പിക്കനായി ചാന്തോ കോണ്ക്രീറ്റോ ഉപയോഗിച്ചിട്ടില്ല എന്നതാണീ നിര്‍മ്മാണ പ്രക്രിയയുടെ പ്രത്യേകത. ഇതു കാരണം ധാരാളം സഞ്ചാരികള്‍ഈ കൊട്ടാരം കാണുന്നതിനായി വന്നുചേരുന്നു. ലോകത്തിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ കൊട്ടാരങ്ങളിലൊന്നാണിത്. ഈ കൊട്ടാരത്തിന്‍റെ ഒരു ഭാഗം ടാജ് ഹോട്ടല്‍ഗ്രൂപ്പ് ഏറ്റെടുത്ത് ഹോട്ടലായി നടത്തുന്നു.

രാജ്യത്ത് കൊടിയ ക്ഷാമവും വരള്‍ച്ചയും കൊണ്ട് ജനങ്ങള്‍പൊറുതിമുട്ടിയ സമയത്താണ്   ജനങ്ങള്‍ക്ക് ജോലി നല്‍കാനായി മഹാരാജാ ഉമൈദ് സിങ്ങ് ഈ കൊട്ടാരം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.ഈ കൊട്ടാരത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങള്‍ക്കെല്ലാം തൊഴില്‍ ലഭിയ്ക്കുകയും  ക്ഷാമം തുടച്ചുമാറ്റപ്പെടുകയും ചെയ്തു. ക്ഷാമത്തെപ്പറ്റിയും ക്ഷേമരാഷ്ടത്തെപ്പറ്റിയുമുള്ള പഠനങ്ങളില്‍സാമ്പത്തികശാസ്ത്രജ്ഞര്‍ ഇതിനെ ഉത്തമമായ ഒരുദാഹരണമായി കണക്കാക്കുന്നു. ഹെന്‍റ്റി ലാങ്കസ്റ്റര്‍ എന്ന പ്രശസ്തനായ ബ്രിട്ടീഷ് വാസ്തുശില്‍പ്പകാരനാണ് ഈ കൊട്ടാരത്തിന്‍റെ നിര്‍മ്മാണമേല്‍നോട്ടം വഹിച്ചത്. 1943ല്‍ ഈ കൊട്ടാരം പണിപൂര്‍ത്തിയാക്കി. 1920 കളിലും 30 കളിലും യൂറോപ്പില്‍ നിലനിന്നിരുന്ന ആര്‍ട്ട് ഡെക്കോ രീതി ഭാരതീയ രീതികളോട് കൂട്ടിയിണക്കിയാണ് ഈ കൊട്ടാരത്തിന്‍റെ ശില്‍പ്പചാരുത ഉണ്ടാക്കിയിട്ടുള്ളത്.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu