ജോര്‍ഹട്ടിലെ പ്രധാന മതകേന്ദ്രങ്ങളില്‍ ഒന്നാണ് ദേകിയഖോവ ബോര്‍നാംഘര്‍. ശ്രീമന്ത ശങ്കര ദേവവന്റെ ശിഷ്യനും സന്യാസിയുമായ മധവദേവ ഒരു ചെറിയ ഗ്രാമത്തില്‍ ആരംഭിച്ചതാണിത്. ഇത് പിന്നീട് ദേകിയഖോവ എന്ന് അറിയപ്പെട്ടു.
ജനങ്ങളെ പുനരുദ്ധിരിക്കുക എന്ന ആശയവുമായി സഞ്ചരിച്ച് തുടങ്ങിയ മാധവദേവ പേരറിയാത്ത ഒരു ചെറിയ ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു. ഒരു പാവപ്പെട്ട വൃദ്ധയുടെ വീട്ടില്‍ ചെന്ന് അദ്ദേഹം ആഹാരം ചോദിച്ചു. ദാരിദ്രം കാരണം ചോറിനൊപ്പം ദേകിയസാക് മാത്രമാണ് അവര്‍ അദ്ദേഹത്തിന് നല്‍കിയത്. (വളരെ എളുപ്പത്തില്‍ കിട്ടുന്ന ഒരിനം ഇലയായ ദേകിയ സാക് ) എന്നാല്‍, ആഹാരത്തില്‍ തൃപ്‌തനായ അദ്ദേഹം ആഗ്രമത്തലൊരു പ്രാര്‍ത്ഥനാലയം(നാംഘര്‍) സ്ഥാപിക്കാന്‍ തീരുമിനിച്ചു. അങ്ങനെ, ക്രമേണ ഈ ഗ്രമത്തിന് ദേകിയഖോവ എന്ന് പേരും ലഭിച്ചു. ഖോവ എന്നാല്‍ കഴിക്കുക എന്നാണര്‍ത്ഥം.



Click it and Unblock the Notifications