ജോര്‍ഹട്ടിലെ ബ്രിട്ടീഷ് സാന്നിദ്ധ്യത്തിന്റെ ഏറ്റവും പഴയ സ്‌മാരകമാണ് ജിംഖാന ക്ലബ്. ജോര്‍ഹട്ടിലെ തേയില എസ്റ്റേറ്റുകള്‍ നോക്കി നടത്തിയിരുന്ന ബ്രിട്ടീഷുകാരുടെ വിനോദ കേന്ദ്രമായ ജിംഖാന ക്ലബ് 1876 ലാണ് ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യുന്നത്. ജോര്‍ഹട്ടിലെ ആദ്യ ടാര്‍റോഡിവിടെയാണുള്ളത്. നഗരത്തെ ക്ലബുമായി ബന്ധിപ്പിക്കുന്നത് ഈ റോഡാണ്.
9-ഹോള്‍ ഗോള്‍ഫ് കോഴ്‌സാണ് ജിംഖാന ക്ലബിലുള്ളത്. ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്നതും ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മൂന്നാമത്തെയും ഗോള്‍ഫ് കോഴ്‌സാണിത്. യുണെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളില്‍ ജിംഖാന ക്ലബും ഉള്‍പ്പെടുത്താന്‍ അധികൃതര്‍ ശ്രമം നടത്തുന്നുണ്ട്. ഗോള്‍ഫ് കോഴ്‌സിന് പുറമെ പുല്‍ത്തകടിയിലുള്ള ടെന്നീസ്, ബില്യാഡ്‌സ് , പോളോ തുടങ്ങിയ കായിക വിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങളും ക്ലബ് ഒരുക്കിയിട്ടുണ്ട്. നീന്തല്‍ കുളം, ബാര്‍, തീയറ്റര്‍ എന്നിവയും ക്ലബിലുണ്ട്. എല്ലാ വര്‍ഷവും സി കെ നായിഡു അണ്ടര്‍ 19 ഇന്ത്യന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇവിടെയാണ് നടക്കുന്നത്.



Click it and Unblock the Notifications