Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജോര്‍ഹട്ട്‌ » ആകര്‍ഷണങ്ങള് » ടോക്ലൈ തേയില ഗവേഷണ കേന്ദ്രം

ടോക്ലൈ തേയില ഗവേഷണ കേന്ദ്രം, ജോര്‍ഹട്ട്‌

35

ലോകത്തിലെ ഏറ്റവും പഴയ തേയില ഗവേഷണ കേന്ദ്രമാണ്‌ ടോക്ലൈ തേയില ഗവേഷണ കേന്ദ്രം. തേയിലയുടെ ഉത്‌പാദനവും ഗുണനിലവാരവും ഉയര്‍ത്തുന്നതിന്‌ ശാസ്‌ത്രീയ പരീക്ഷണങ്ങള്‍ നടത്തുക എന്ന ലക്ഷ്യത്തോടെ 1911 ല്‍ ആരംഭിച്ചതാണ്‌ ഇത്‌. കഴിഞ്ഞ നൂറ്‌ വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ പ്രമുഖ ഗവേഷണ കേന്ദ്രമായി ഇവിടം മാറികഴിഞ്ഞു.

ഇവിടെ നടന്ന ഗവേഷണങ്ങളുടെ ഫലമായി വടക്ക്‌ കിഴക്കന്‍ മേഖലയിലെ തേയില ഉത്‌പാദനം1951 ല്‍ 234 ദശലക്ഷം കിലോ ഗ്രാം ആയിരുന്നത്‌ 1998 ആയപ്പോഴേക്കും 669 ദശലക്ഷം കിലോഗ്രമായി ഉയര്‍ത്താന്‍ കഴിഞ്ഞിരുന്നു. സസ്യ ശാസ്‌ത്രം, കൃഷി, മണ്ണ്‌, സസ്യ സംരംക്ഷണം, എന്‍ജിനീയറിങ്‌, ബയോകെമിസ്‌ട്രി, ഉത്‌പാദനം, സാങ്കേതികത, സ്ഥിതി വിവരണം, കാര്‍ഷിക സമ്പദ്‌വ്യവസ്ഥ, ടീ ടെസ്റ്റീങ്‌ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒമ്പത്‌ വിഭാഗങ്ങള്‍ ഗവേഷണ കേന്ദ്രത്തിലുണ്ട്‌.

ക്ലബ്‌ റോഡില്‍ സ്ഥിതി ചെയ്യുന്ന ടോക്ലൈ ടീ റിസര്‍ച്ച്‌ സെന്ററില്‍ വളരെ എളുപ്പത്തില്‍ എത്തിച്ചേരാം. ഇവിടം സന്ദര്‍ശിക്കുന്നതിലൂടെ തേയില ഗവേഷണ രംഗത്തെകുറിച്ച്‌ മനസിലാക്കാനുള്ള അവസരം ലഭിക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue