മേഘാലയയിലെ വളര്‍ന്നുകൊണ്ടിരക്കുന്ന ഒരു വ്യാവസായിക നഗരമാണ് ജൊവായി. ജൈന്തിയ ഹില്‍സ് ജില്ലയുടെ ആസ്ഥാനമായ ജൊവായിയില്‍ കൂടുതലായുള്ളത്‌് പ്‌നാര്‍ ഗോത്രക്കാരാണ്. മൂന്ന് വശങ്ങളും മിന്തു നദിയാല്‍ ചുറ്റപ്പെട്ട മനോഹരമായ നഗരമാണിത്. തെക്ക് ഭാഗത്ത് ബംഗ്ലാദേശാണ് അതിര്‍ത്തി പങ്കിടുന്നത്.
സമൂദ്ര നിരപ്പില്‍ നിന്നും 1380 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ജൊവായിയിലെ കാലാവസ്ഥ തണുത്തതും പ്രസന്നവുമാണ്. കല്‍ക്കരി ഖനനമാണ് ഇവിടുത്തെ പ്രധാന സാമ്പത്തിക സ്രോതസ്സ്
ജൊവായിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
ജൂലൈ രണ്ടാം വാരം നടക്കുന്ന ബെഹ്‌ദെയിംക്ലാം ഉത്സവം ജൊവായി വിനോദ സഞ്ചാരത്തിന്റെ പ്രധാന ആകര്‍ഷണമാണ്. പ്‌നാര്‍ ഗോത്ര വിഭാഗങ്ങളുടെ ആചാരങ്ങള്‍ പ്രകടിപ്പിക്കുന്ന ഉത്സവമാണിത്. മനുഷ്യ നിര്‍മ്മിതമായ തച്‌ലാസ്‌കീന്‍ തടാകം, ലലോങ് പാര്‍ക്, ജൊവായി പ്രെസ്‌ബൈറ്റേറിയന്‍ പളളി എന്നിവയാണ് മറ്റ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.
എങ്ങനെ എത്തിച്ചേരാം
മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയാണ് ജൊവായി. ടൂറിസ്റ്റ് വാഹനത്തില്‍ ബുക്ക് ചെയ്‌തോ അന്തര്‍ സംസ്ഥാന ബസുകളിലോ ഇവിടെ എത്തിച്ചേരാം. വിമാനമാര്‍ഗം വരാനാഗ്രഹിക്കുന്നവര്‍ക്ക് കൊല്‍ക്കത്തയില്‍ നിന്നും ഉമ്രോയിക്ക് നേരിട്ട് ഫ്‌ളൈറ്റ് കിട്ടും. ഗുവാഹതി വിമാനത്താവളത്തിലേക്ക് എത്തുന്നതാണ് നല്ല മാര്‍ഗ്ഗം.
സന്ദര്‍ശനത്തിന് അനുയോജ്യമായ കാലയളവ്
ശൈത്യകാലവും വേനല്‍ക്കാലവും സന്ദര്‍ശനത്തിന് അനുയോജ്യമാണ്.



Click it and Unblock the Notifications