Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കന്ധമാന്‍ » ആകര്‍ഷണങ്ങള് » ലുദു വെള്ളച്ചാട്ടം

ലുദു വെള്ളച്ചാട്ടം, കന്ധമാന്‍

20

ഫൂല്‍ബനിയില്‍ നിന്ന് 165 കിലോമീറ്റര്‍ അകലെ കൊതാഘര്‍ സാങ്ച്വറിയ്ക്കകത്താണ് താരതമ്യേന ചെറുതായ ഏതാനും വെള്ളച്ചാട്ടങ്ങള്ക്കിടയിലായി ലുദു വെള്ളച്ചാട്ടം ഗര്‍വ്വോടെ നിലകൊള്ളുന്നത്. പാറക്കുന്നുകളും പച്ചപുതച്ച നിബിഢവനങ്ങളുമാണ് ഇതിന് ചുറ്റും. റോഡിന്റെ ശോചനീയാവസ്ഥ ഇവിടേയ്ക്കുള്ള യാത്രയെ അല്പം വിരസമാക്കിയെന്ന് വരാം. പക്ഷേ, ചെന്നെത്തുന്ന സ്ഥലത്തിന്റെ അനുപമമായ പ്രകൃതിഭംഗിയില്‍ സകലതും മറന്ന് ആളുകള്‍ ലയിച്ചുചേരും.

സാല്‍ വൃക്ഷങ്ങളുടെ ഒടുങ്ങാത്ത നിരതന്നെ വെള്ളച്ചാട്ടത്തിന് ചുറ്റുമായി കാണാം. സാങ്ച്വറിയ്ക്കകത്ത് നഗരത്തിന്റെ അസ്വാരസ്യങ്ങളില്‍ നിന്നകന്ന് ഗിരിവര്‍ഗ്ഗക്കാര്‍ താമസിക്കുന്ന ചെറുകൂരകള്‍ കാണാം. ഈ സ്ഥലത്തിന്റെ നിര്‍മ്മലമായ പ്രകൃതി മനസ്സിനും ആത്മാവിനും ശാന്തിയേകാന്‍ പോന്നതാണ്. ഒരു മോഹവലയത്തിലെന്ന പോലെ മറ്റൊന്നും ചെയ്യാനില്ലാതെ ഒരിടത്തിരുന്ന് പ്രകൃതിയുടെ മുഗ്ദഭാവങ്ങളെ പ്രകീര്‍ത്തിക്കാനേ സഹൃദയനായ സഞ്ചാരിക്ക് കഴിയൂ. കൃത്രിമമായ നിറച്ചാര്‍ത്തുകളില്ലാത്ത ഈ ദിവ്യസൌന്ദര്യം ഫോട്ടോകുതുകികള്‍  നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കണം.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu