Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കന്ധമാന്‍ » ആകര്‍ഷണങ്ങള് » കത് രമാല്‍

കത് രമാല്‍, കന്ധമാന്‍

20

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സ്ഥലമാണ് കത് രമാല്‍ . ഹരിത വനഭൂമിയില്‍ നിന്നൊഴുകിയിറങ്ങി താഴെയുള്ള ജലാശയത്തിലേക്ക് പതിക്കുന്ന ഒരു വെള്ളച്ചാട്ടമാണ് ഈ പ്രദേശത്തിന്റെ സൌന്ദര്യത്തിന് മാറ്റ് കൂട്ടുന്നത്. ഫൂല്‍ബനിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന കത് രമാലിലേക്കുള്ള റോഡ് കുണ്ടും കുഴിയും ടാറിടാതെ മുഴച്ചുനില്ക്കു ന്ന ഉരുളന്‍ കല്ലുകളും കൊണ്ട് ദുര്‍ഘടമാണ്. ചുറ്റുപാടുമുള്ള മുഗ്ദസൌന്ദര്യം നുകര്‍ന്നുകൊണ്ടുള്ള യാത്ര ഒരേസമയം ആസ്വാദ്യകരവും ഒപ്പം മടുപ്പിക്കുന്നതുമാവാം. പക്ഷേ, യാത്രയ്ക്കൊടുവില്‍ എത്തിച്ചേരുന്ന സ്വപ്നസമാനമായ പ്രദേശത്തിന്റെ അഭൌമ സൌന്ദര്യം എല്ലാ തളര്‍ച്ചയെയും അതിജയിക്കാന്‍ പോന്നതാണ്.

ജലപ്പരപ്പിന് മുകളിലേക്ക് കുതിച്ചുചാടി ഭക്ഷണശകലങ്ങള്‍ കൊത്തിയെടുത്ത് ആഴങ്ങളിലേക്ക് ഊളിയിടുന്ന മത്സ്യങ്ങള്‍ ഈ ജലാശയത്തിന്റെ കൌതുകകാഴ്ചയാണ്. ബിസ്ക്കറ്റുകളും പൊരിയും എറിഞ്ഞുകൊടുത്ത് ചിലര്‍ മത്സ്യങ്ങളെ പ്രലോഭിപ്പിക്കുന്നത് കാണാം. പാറക്കുന്നുകള്ക്ക് ചുറ്റും ഇടതൂര്‍ന്ന്  വളര്‍ന്ന്  നില്ക്കുന്ന പലതരം വൃക്ഷങ്ങളാല്‍ കത് രമാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. അവിടന്നങ്ങോട്ട് ഗ്രാമത്തിന്റെ ഉള്ളറകളിലേക്ക് കടന്ന് ചെന്നാല്‍ നാട്ടിന്പുറത്തിന്റെ അലൌകിക ഭാവം ആത്മീയമായി പരിക്ഷീണരായവര്‍ക്ക് ആശ്വാസം പകരാതിരിക്കില്ല.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat