ഹിമാചല്‍ പ്രദേശിലെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമാണ് മക് ലിയോഡ് ഗഞ്ച്. കംഗ്രയില്‍ നിന്നും 19 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മക് ലിയോഡ് ഗഞ്ചിലെത്താം. ദലൈലാമയുടെ ഇരിപ്പിടം എന്നും മക് ലിയോഡ് ഗഞ്ച് അറിയപ്പെടുന്നു. സമുദ്രനിരപ്പില്‍ നിന്നും 1770 മീറ്റര്‍ ഉയരത്തിലാണ് മക് ലിയോഡ് ഗഞ്ച്. യുദ്ധക്കാലത്ത് മൂന്ന് പതിറ്റാണ്ടോളം തിബറ്റന്‍ സര്‍ക്കാരിന്റെ ആസ്ഥാനമായിരുന്ന മക് ലിയോഡ് ഗഞ്ച്. ബുദ്ധന്‍, പത്മസംഭവ, അവലോക്തീശ്വര എന്നിവരുടെ ചിത്രങ്ങളോട് കൂടിയ മൊണാസ്ട്രിയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. നംഗ്യാല്‍ മൊണാസ്ട്രി. ഗൊംപാ ഡിപ് സെ ചോക് ലിംഗ് തുടങ്ങിയ മൊണാസ്ട്രികളും തിബറ്റന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സുമാണ് ഇവിടത്തെ മറ്റു പ്രധാന കാഴ്ചകള്‍.
ബാഗ്‌സു വെള്ളച്ചാട്ടം, ബാഗ്‌സുനാഥ് ക്ഷേത്രം, ആംഗ്ലിക്കന്‍ ചര്‍ച്ച് എന്നിവയും ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. തനിമയാര്‍ന്ന തിബറ്റന്‍ ആഭരങ്ങളുടെയും കരകൗശലവസ്തുക്കളുടെയും കേന്ദ്രം കൂടിയാണ് മക് ലിയോഡ് ഗഞ്ച്. തിബറ്റന്‍ നാടകങ്ങളും, സംഗീതവും, നൃത്തങ്ങളും മറ്റുമായി ഏപ്രില്‍ മാസത്തില്‍ 10 ദിവസത്തെ ഉത്സവവും ഇവിടെയുണ്ടാകും. കനത്ത ഫോറസ്റ്റിനുളളിലെ മനോഹരമായ പ്രകൃതിക്കാഴ്ചകള്‍ കാണാനും വര്‍ഷത്തില്‍ ഏത് സമയത്തും മക് ലിയോഡ് ഗഞ്ചിലെത്താം.



Click it and Unblock the Notifications