കാന്‍ഗ്ര ജില്ലയിലെ പാതന്‍കോട്ടില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെ ബീസ് നദിക്കരയിലാണ് പോങ് ലേക് വന്യജീവി സങ്കേതം. സാമ്പാര്‍, നിലഗൈ വിഭാഗത്തില്‍ പെട്ട മാനുകള്‍, കലമാനുകള്‍, പുള്ളിപ്പുലി, കാട്ടുപന്നി തുടങ്ങിയ നിരവധി മൃഗങ്ങള്‍ ഇവിടെയുണ്ട്. 54 കുടുംബങ്ങളില്‍ പെട്ട 220 ഇനം ദേശാടനപക്ഷികള്‍ ഇവിടെ എത്തുന്നു. പോങ് തടാകത്തില്‍ ഏതാണ്ട് 27 തരം മീനുകളുണ്ട്. ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് മീനുകള്‍. തടാകത്തിന് ചുറ്റും പൈന്‍മരക്കാടുകളാണ്. ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് വിവിധ തരത്തിലുള്ള ജലവിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയും.



Click it and Unblock the Notifications