കിഴുന്ന, ഏഴര എന്നീ രണ്ടുബീച്ചുകളെ ചേര്‍ന്ന് ഒന്നിച്ചുവിളിക്കുന്ന പേരാണ് കിഴുന്ന ഏഴര ബീച്ച്. കണ്ണൂരില്‍ നിന്നും 12 മാറി യാണ് കിഴുന്ന ഏഴര ബീച്ച് സ്ഥിതിചെയ്യുന്നത്. വളരെയധികം ആളുകളെത്തിച്ചേരാത്ത മനോഹരമായ കിഴുന്ന ഏഴര ബീച്ച് കണ്ണൂരിലെത്തുന്ന യാത്രികര്‍ക്ക് വളരെയധികം സന്തോഷം പകരുന്ന ഒന്നായിരിക്കുമെന്നതില്‍ സംശയമില്ല. സൂര്യസ്‌നാനത്തിനും നീന്തിനുമായി പ്രദേശവാസികളും പുറത്തുനിന്നുള്ളവരുമായി നിരവധി ആളുകള്‍ ഇവിടെയെത്തിച്ചേരുന്നു. കനത്ത മഴക്കാലത്തൊഴികെ ഏതുസമയത്തും ഇവിടെയത്തിച്ചേരാവുന്നതാണ്.



Click it and Unblock the Notifications