കണ്ണൂരില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരത്തായാണ് പാപ്പിനശ്ശേരി എന്ന ചെറുപട്ടണം സ്ഥിതിചെയ്യുന്നത്. ക്ഷേത്രങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ് പാപ്പിനശ്ശേരി. വളപട്ടണം പുഴയ്ക്കും നിരവധി ചെറുകുന്നുകള്‍ക്കുമിടയിലെ പാപ്പിനശ്ശേരി പട്ടണം നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
കേരളത്തിന്റെ കൈലാസം എന്നറിയപ്പെടുന്ന വടേശ്വരവും പാമ്പുരുത്തിയുമാണ് പാപ്പിനശ്ശേരിയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങള്‍. മൂന്നുപെറ്റുമ്മ പള്ളിയും അവിടത്തെ ഉറൂസുമാണ് പാപ്പിനശ്ശേരിയിലേക്ക് നിരവധി ആളുകളെ എത്തിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ഉത്സവം. ആരോണ്‍ പള്ളി, മാങ്കടവ് ജുമാ മസ്ജിദ്, കീച്ചേരി പാലോട്ട് കാവ് തുടങ്ങിയവയും പാപ്പിനശ്ശേരിയിലെ പ്രധാന കാഴ്ചകളാണ്. വിഷചികിത്സാകേന്ദ്രം എന്ന പേരിലും പ്രശസ്തമാണ് പാപ്പിനശ്ശേരി.



Click it and Unblock the Notifications