പയ്യന്നൂരിലെ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രമാണ് കണ്ണൂരിലെ പ്രസിദ്ധമായ ആരാധനാലയങ്ങളില്‍ ഒന്ന്. വിഷ്ണുവിന്റെ ദശാവതാരങ്ങളിലൊന്നായ സാക്ഷാല്‍ പരശുരാമനാണ് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് എന്നാമ് വിശ്വാസം. ഹിന്ദു ഇതിഹാസമായ ബ്രഹ്മപുരാണത്തില്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.
മനോഹരമായ നിര്‍മാണ ശൈലികൊണ്ട് സന്ദര്‍ശകരുടെ മനംമയക്കുന്നതാണ് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. അപൂര്‍വ്വമായ നിര്‍മിതിശൈലിയുള്ള ക്ഷേത്രച്ചുറ്റുമതിലിന് 12 അടിയോളം ഉയരമുണ്ട്. മൂന്നേക്കര്‍ സ്ഥലത്തു വ്യാപിച്ചുകിടക്കുന്നതാണ് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. മറ്റ് സാധാരണ തെക്കേ ഇന്ത്യന്‍ അമ്പലങ്ങളില്‍ നിന്നും വ്യത്യസ്തമായി കൊടിമരമില്ല എന്നതാണ് ഇവിടത്തെ ഒരു പ്രത്യേകത. അതുപോലെ തന്നെ ക്ഷേത്രാങ്കണത്തിലുള്ള എല്ലാ ഋതുക്കളിലും പൂത്തുനില്‍ക്കുന്ന ഇലഞ്ഞിമരവും സന്ദര്‍ശകര്‍ക്ക് വിസ്മയമാകുന്നു.



Click it and Unblock the Notifications