ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെയാണ് പേര്‍ സൂചിപ്പിക്കുന്നത്. പുഷ്പ പൂര്‍ അഥവാ ഫൂല്‍പൂര്‍ എന്നറിയപ്പെട്ടിരുന്ന പ്രാചീന ഗ്രാമത്തിന്‍റെ ഉള്‍ഭാഗത്തായാണ് നേരത്തെ ഈ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നതെന്നാണ്‍ വിശ്വാസം. ഗുപ്തന്‍മാരുടെ സുവര്‍ ണകാലഘട്ടമായിരന്ന ആറാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച ക്ഷേത്രമാണ് ഇത്. ഗ്രാമത്തിന്‍റെ പേരില്‍ നിന്നാണ്‍ ക്ഷേത്രത്തിന് പേര്‍ ലഭിച്ചത്.ഷികാര എന്നറിയപ്പെടുന്ന ഉയര്‍ ന്ന മേല്‍ക്കൂരയുള്ള ക്ഷേത്രം പഴയ ഹിന്ദു വിശുദ്ധ സ്ഥലമാണ്. നിലത്ത് നിന്ന് 68.25 അടി ഉയരത്തില്‍ നിര്‍ മിച്ചിരിക്കുന്ന ക്ഷേത്രം പണിതിരിക്കുന്ന 18 ഇഞ്ച് നീളവും 9 ഇഞ്ച് വീതിയും മൂന്ന് ഇഞ്ച് കനവുമുള്ള ഇഷ്ടികകൊണ്ടാണ്‍. ക്ഷേത്രത്തിന്‍റെ ചുമരുകളുടെ ഘനം എട്ട് അടിയാണ്.
രാജ്യത്ത് തന്നെ ആദ്യമായി നിര്‍ മിച്ച വളഞ്ഞഇ ആര്‍ ച്ച് ഈ ക്ഷേത്രത്തിലാണ്‍. അക്കാലത്തെ കെട്ടിടനിര്‍ മാണരീതി വിളിച്ചോതുന്ന രൂപകല്‍പനയാണിതിന്. 15 അടി വീതിയും നീളവുമുള്ള കോവില്‍ നിര്‍ മിച്ചിരിക്കുന്നത് രണ്ട് കഥകളെ ആസ്പദമാക്കിയാണ്. സീതാപഹരണം മൂലം നര നാരായണന്‍മാര്‍ ക്കുണ്ടായ ദുഖത്തെ പ്രതിനിധീകരിക്കുന്നു ഇത്.



Click it and Unblock the Notifications