കന്യാകുമാരിയിലെ പ്രശസ്തമായ ടൂറിസം കേന്ദ്രങ്ങളാണ് ചിത്താരല്‍ ഹില്‍ ക്ഷേത്രങ്ങളും ജൈന സ്തൂപങ്ങളും. നഗരത്തില്‍ നിന്നും 45 കിലോമീറ്റര്‍ അകലമുണ്ട് ഇവിടേക്ക്. ചിത്താരല്‍ ഗ്രാമത്തിലാണ് ഇവ സ്ഥിതിചെയ്യുന്നത്. തീര്‍ത്ഥങ്കരന്മാരുടെയും ദൈവങ്ങളുടെയും പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്ന ഒരു കുന്നാണിത്. ഇവിടത്തെ ഗുഹകളില്‍ നിരവധി കൊത്തുപണികളും ശില്‍പങ്ങളും കാണാം. ഒമ്പതും പത്തും നൂറ്റാണ്ടിലെ ഗുഹകളാണ് ഇവ.



Click it and Unblock the Notifications