രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് വേണ്ടിയുള്ള ആദരമാണ് ഗാന്ധിസ്മാരകം. ഗാന്ധി മണ്ഡപം എന്നും ഇത് അറിയപ്പെടുന്നു. ഒറീസയിലെ ക്ഷേത്രങ്ങളുടെ മാതൃകയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. 1956 ലാണ് ഗാന്ധിസ്മാരകം പണികഴിപ്പിച്ചത്. ഗാന്ധിസ്മാരകത്തിന്റെ അകംവശത്തിന് 79 മീറ്റര്‍ ഉയരമുണ്ട്. എല്ലാവര്‍ഷവും ഒക്ടോബര്‍ രണ്ടാം തീയതി സൂര്യപ്രകാശം ഗാന്ധിജിയുടെ ശേഷിപ്പായി സൂക്ഷിച്ചിരിക്കുന്ന ചാരത്തില്‍ വീഴത്തക്കവിധമാണ് ഇതിന്റെ നിര്‍മിതി. കന്യാകുമാരി ക്ഷേത്രത്തിന് സമീപത്താണ് ഈ സ്മാരകം സ്ഥിതിചെയ്യുന്നത്. സ്വാതന്ത്രസമരകാലത്തെ പുസ്തകങ്ങളും പാംലെറ്റുകളും മറ്റും ഇവിടത്തെ ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്നു.



Click it and Unblock the Notifications