കന്യാകുമാരിയില്‍ നിന്നും ഏകദേശം ആറ് കിലോമീറ്റര്‍ വടക്കു കിഴക്ക് മാറിയാണ് വട്ടക്കോട്ടൈ കോട്ട സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂര്‍ രാജക്കന്മാര്‍ നിര്‍മ്മിച്ച അവസാനത്തെ തീരദേശ കോട്ടകളിലൊന്നാണിത്. പതിനെട്ടാം നൂറ്റാണ്ടിലായിരുന്നു ഈ കോട്ടയുടെ നിര്‍മാണം. 29 അടി വീതിയില്‍ 25 അടി ഉയരത്തിലാണ് കോട്ട നിര്‍മ്മിച്ചിരിക്കുന്നത്. ഡച്ച് നേവല്‍ ഓഫീസറായിരുന്ന ഡെ ലാനോയ് ആണ് കോട്ടയുടെ ശില്‍പി. വാച്ച് ടവറും വിശ്രമമുറികളും ആയുധപ്പുരകളും അടങ്ങിയതാണ് കോട്ട. മുന്‍പ് ഈ കോട്ടയില്‍നിന്നും നോക്കിയാല്‍ പത്മനാഭപുരം കൊട്ടാരം കാണാമായിരുന്നു.



Click it and Unblock the Notifications