കൃഷ്ണാവതാരമായ മദന്‍ മോഹന്‍ജിയുടെ പേരിലുള്ള ക്ഷേത്രം. മഹാരാജ ഗോപാല്‍ സിങ് നിര്‍മ്മിച്ച ഈ ക്ഷേത്രം കരൗലി കോട്ടകള്‍ക്ക് സമീപം നില കൊള്ളുന്നു. 3 അടി ഉയരമുള്ള കൃഷ്ണ വിഗ്രഹവും 2 അടിയോളം ഉയരമുള്ള രാധാ വിഗ്രഹവുമാണ് ഇവിടത്തെ പ്രതിഷ്ട. ഈ ക്ഷേത്രത്തിന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള ഒരു കഥയുണ്ട്. ദൗലത്താബാദ് കീഴടക്കിയ ശേഷം മഹാരാജ ഗോപാല്‍ സിങ്ങ് ഒരു സ്വപ്നം കാണാനിടയായി.
അതില്‍ കൃഷ്ണ ഭഗവാന്‍ പ്രത്യക്ഷപ്പെട്ടു രാജാവിനോട് അജ്മേരില്‍ നിന്ന് ഒരു കൃഷ്ണ വിഗ്രഹം വാങ്ങി ഇവിടെ കരൗലിയിലെ അമ്പലത്തില്‍ പ്രതിഷ്ടിക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തു. അതിന്‍ പ്രകാരമാണ് അദ്ദേഹം ഈ അമ്പലം ഇവിടെ നിര്‍മ്മിച്ചതെന്നു ഇവിടുത്തുകാര്‍ വിശ്വസിക്കുന്നു.
മധ്യകാല വസ്തുവിദ്യാ മാതൃകയിലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഗര്‍ഭ ഗ്രിഹയ്ക്ക് ചുറ്റും വലം വയ്ക്കുന്ന ഭക്തജനങ്ങള്‍ക്ക് ഇവിടെ ഒട്ടനേകം ചിത്രങ്ങളും ദര്‍ശിക്കാനാകും. രാധയും കൃഷ്ണനുമായി ബന്ധപ്പെട്ട ഒട്ടനേകം ഉത്സവങ്ങള്‍ ഇവിടെ ആഘോഷിക്കുന്നു. ജന്മാഷ്ടമി, രാധാഷ്ടമി,ഗോപാഷ്ടമി,ഹിന്ദോല തുടങ്ങി ഉത്സവങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട്. കൂടാതെ അമാവാസി നാളില്‍ ഒരു പ്രത്യേക മേളയും നടത്തുന്നുണ്ട്. ഈ ഉത്സവങ്ങളിലെല്ലാം തന്നെ നാട്ടുകാരോടൊപ്പം സഞ്ചാരികള്‍ക്കും പങ്കു ചേരാം.



Click it and Unblock the Notifications