ഷാര്‍ഘോള്‍ മൊണാസ്ട്രിക്ക് വിളിപ്പാടകലെ മലമുകളിലാണ് ഫൊകര്‍ ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നത്. ഫോകര്‍ റിസോങ് എന്നും ഉര്‍ഗ്യാങ് ദിസോങ് എന്നും ഇവിടം അറിയപ്പെടാറുണ്ട്. ആശ്രമത്തിന് ചുറ്റും വൃത്താകൃതിയിലുള്ള സ്ഥലം ധ്യാനത്തിനും മറ്റും ഉപയോഗിക്കുന്നതാണ്. ഗുഹകളും മലകളും നിറഞ്ഞ ഈ പ്രദേശത്ത് പദ്മസംഭവ അടക്കം പ്രമുഖ ബുദ്ധമതാചാര്യന്‍മാര്‍ സ്ഥാപിച്ച നിരവധി കേന്ദ്രങ്ങളുമുണ്ട്. ട്രെക്കിംഗ് പ്രിയര്‍ക്ക് മലമുകളില്‍ പോകാം.
ഗുഹാമാര്‍ഗവും മലചുറ്റിയുമുള്ള രണ്ട് വഴികളാണ് ഇങ്ങോടുള്ളത്. ഗുഹാമാര്‍ഗമുള്ള വഴിക്ക് ഒരു കിലോമീറ്ററും മറ്റേ വഴിക്ക് നാല് കിലോമീറ്ററുമാണ് ദൂരം. ജൂണ്‍ , ജൂലൈ മാസങ്ങളില്‍ ഗുഹാ മാര്‍ഗമുള്ള വഴി അടച്ചിടും .



Click it and Unblock the Notifications