Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാര്‍ക്കള » ആകര്‍ഷണങ്ങള് » ആട്ടൂര്‍

ആട്ടൂര്‍, കാര്‍ക്കള

15

കാര്‍ക്കളയ്ക്കുള്ള യാത്രയില്‍ സമയം അനുവദിക്കുമെങ്കില്‍ യാത്രികര്‍ സന്ദര്‍ശിച്ചിരിക്കേണ്ട ഒരു സ്ഥലമാണ് ആട്ടൂര്‍. എ ഡി 1759 ല്‍ സ്ഥാപിക്കപ്പെട്ടത് എന്നു കരുതുന്ന സെന്റ് ലോറന്‍സ് ചര്‍ച്ചാണ് ആട്ടൂരിലെ പ്രശസ്തമായ ആകര്‍ഷണകേന്ദ്രം. ആട്ടൂരില്‍ ടിപ്പു സുല്‍ത്താന്റെ ആക്രമണങ്ങളെ അതിജീവിച്ച മൂന്ന് പള്ളികളില്‍ ഒന്നാണിത്. ഇക്കൂട്ടത്തിലെ രണ്ടാമത്തെ പള്ളി കാര്‍ക്കളയിലെ നക്കരെ എന്ന സ്ഥലത്തായിരുന്നു.

ഇവിടത്തെ പള്ളി പഴക്കംചെന്നതിനെത്തുടര്‍ന്നാണ് സെന്റ് ലോറന്‍സിന്റെ വിഗ്രഹം ആട്ടൂരിലേക്ക് മാറ്റിയത്. പുഷ്‌കരിണി തടാകത്തിന് സമീപത്ത് പള്ളി നിര്‍മിക്കാനുള്ള ഇടം കണ്ടെത്തിയ മിഷനറിമാരാണ് സെന്റ് ലോറന്‍സ് ചര്‍ച്ച് പണികഴിപ്പിച്ചത്. രോഗബാധകളില്‍ നിന്നും സുഖപ്പെടുത്താനുള്ള കഴിവുണ്ട് സെന്റ് ലോറന്‍സിന് എന്നാണ് പ്രാദോശികരുടെ വിശ്വാസം. സെന്റ് ലോറന്‍സ് പള്ളി മാത്രമല്ല, മനോഹരമായ ഇവിടെത്തെ പ്രകൃതി ദൃശ്യങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ്.

കാര്‍ക്കള്‍ ഉത്സവത്തിന്റെ സമയത്താണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരാറുള്ളത്. വവിധ ജാതിയിലും വിശ്വാസങ്ങളിലുമുള്ള ആളുകളെ സ്വാഗതം ചെയ്തുകൊണ്ട് 1997 ല്‍ നൂറടി ഉയരത്തില്‍ ഒരു കൂറ്റന്‍ ടവര്‍ ഇവിടെ നിര്‍മിക്കുകയുണ്ടായി. ആട്ടുരിലേക്കുള്ള യാത്രയില്‍ സഞ്ചാരികള്‍ക്ക് മഹാഗണപതി ക്ഷേത്രം, വിഷ്ണു ക്ഷേത്രം, മഹാലിംഗേശ്വര ക്ഷേത്രം എന്നിവയും കാണാന്‍ സാധിക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue