മൂഡബിദ്രി, കാര്‍ക്കള

ജൈനക്ഷേത്രങ്ങള്‍ക്ക് പേരുകേട്ട കാര്‍ക്കളയുടെ സമീപപ്രദേശമാണ് മൂഡബിദ്രി. ഗ്രാനൈറ്റില്‍ തീര്‍ത്ത ആയിരം തൂണുകളുള്ള ചന്ദ്രനാഥ ക്ഷേത്രമാണ് മൂഡബിദ്രിയിലെ പ്രധാന ആകര്‍ഷണം. ക്ഷേത്രത്തിലേക്കടുക്കുമ്പോള്‍ ആയിരം തൂണുകളില്‍ തീര്‍ത്ത കലാപരമായ കൊത്തുപണികളും ശില്‍പ്പവേലകളും സഞ്ചാരികള്‍ക്ക് കാണാം. മൂഡബിദ്രിക്ക് ജൈന കാശി എന്നൊരു പേരുകൂടിയുണ്ട്. പത്താം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്ന് കരുതപ്പെടുന്നു.

ഒമ്പതാം നൂറ്റാണ്ടില്‍ പണി പൂര്‍ത്തിയാക്കിയ ഗൗരീക്ഷേത്രം, ഏഴാം നൂറ്റാണ്ടില്‍ നിര്‍മിച്ച കന്താവര ക്ഷേത്രം എന്നിവയും സമീപത്തായുള്ള ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്. മൂഡബിദ്രിയിലെ മറ്റൊരു പ്രധാന കാഴ്ച ഗുരുബസ്തിയാണ്. കൊണാജെ കല്ലു എന്നു വിളിക്കപ്പെടുന്ന ഒറ്റക്കല്‍ ശില്‍പത്തിന് പേരുകേട്ട ചാരുകീര്‍ത്തി സ്വാമിജിയുടെ മഠം ഇവിടെ അടുത്താണ്. അമ്മാന്‍വര ബസ്തി, ത്രിഭുവന തിലക ചൂഡാമണി ബസ്തി, ലേപ്പാട ബസ്തിന എന്നിവയും മൂഡബിദ്രിക്ക് സമീപത്താണ്.

Please Wait while comments are loading...