കാര്‍ക്കളയിലെ ഏറ്റവും പ്രധാനപ്പെട്ട ജൈനക്ഷേത്രമാണ് ചതുര്‍മുഖ ബസ്തി. കര്‍ണാടകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ജൈനസ്മാരകങ്ങളിലൊന്നായാണ് ചതുര്‍മുഖ ബസ്തി കരുതപ്പെടുന്നത്. വലിയൊരു പാറക്കുന്നിന്റെ മുകളിലായാണ് ക്ഷേത്രം നിലകൊള്ളുന്നത്. 1432 ല്‍ വീരപാണ്ഡ്യ ദേവന്‍ നിര്‍മിച്ചത് എന്നു കരുതപ്പെടുന്ന ഈ ജൈനക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം കല്ലില്‍തീര്‍ത്ത 108 തൂണുകളാണ്.
മുപ്പതിലധികം കല്‍പ്പടവുകള്‍ കയറിയാണ് ക്ഷേത്രത്തിലെത്തുക. നാലുഭാഗത്തുനിന്നും ഒരുപോലെയുള്ള പ്രതിഷ്ഠയും അതിലേക്ക് തുറക്കുന്ന വാതിലുകളുമാണ് ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. നാലുഭാഗത്തുനിന്നും ഗര്‍ഭഗൃഹത്തിലെത്താവുനനതുകൊണ്ടാവണം ഈ ക്ഷേത്രത്തിന് ചതുര്‍മുഖ ബസ്തി എന്ന് പേര് കിട്ടിയത്. അരിനാഥ്, മല്ലീനാഥ്, സുവ്രതനാഥ്, എന്നീ തീര്‍ത്ഥങ്കരന്മാരുടെ പ്രതിമകള്‍ ഗര്‍ഭഗൃഹത്തിനകത്തായി കാണാം.
ഇരുപത്തിനാലാമത്തെ തീര്‍ത്ഥങ്കരന്‍, യക്ഷി പ്തമാവതി മുതലായ രൂപങ്ങളും ക്ഷേത്രത്തിനകത്ത് കാണാം. കാഴ്ചകള്‍ കണ്ടുനടക്കുന്നതിനൊപ്പം അല്‍പം ധ്യാനവും കൂടിയാവും എന്നു കരുതുന്നവര്‍ക്കും സ്വച്ഛമായ അന്തരീക്ഷം ഇഷ്ടപ്പെടുന്നവര്‍ക്കും മനസ്സിനിണങ്ങുന്ന ഇടമാണ് ചതുര്‍മുഖ ബസ്തി.



Click it and Unblock the Notifications