കാര്‍ക്കളയിലെ മറ്റൊരു പ്രധാന ആകര്‍ഷണ കേന്ദ്രമാണ് ഹിരിയങ്ങാടി. സഹ്യാദ്രി നിരകളില്‍ സ്ഥിതിചെയ്യുന്ന നേമിനാഥ് ബസ്തി കോംപ്ലക്‌സാണ് ഇവിടത്തെ പ്രധാന കാഴ്ച. ശിലായുഗത്തിലെ ശില്‍പ്പങ്ങള്‍, ജൈനസന്യാസിമാരുടെ ശവകുടീരങ്ങള്‍ തുടങ്ങിയവ ഇവിടെ കാണാം. കന്താവര ക്ഷേത്രം, ഗൗരി ക്ഷേത്രം എന്നിവയാണ് സമീപത്തായി സ്ഥിതിചെയ്യുന്ന മറ്റ് രണ്ട് പ്രധാന ആരാധനാലയങ്ങള്‍.
കാര്‍ക്കളയുടെ മതസാഹോദര്യത്തെക്കുറിച്ചും ഇതരമതങ്ങളോടുള്ള സഹിഷ്ണുതയെക്കുറിച്ചും അറിയാനാഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ടുന്ന ഒരു സ്ഥലമാണ് ഹിരിയങ്ങാടി.നേമിനാഥ് ബസ്തിയോടൊപ്പം ചന്ദ്രനാഥ സ്വാമി ക്ഷേത്രം, ഭുജാബലി ബ്രഹ്മാചാര്യ ആശ്രമം, അനന്തനാഥ ക്ഷേത്രം, പത്മാവതി ബസ്തി, മഹാവീര പ്രഭുക്ഷേത്രം, ആദിനാഥ് സ്വാമിക്ഷേത്രം എന്നിവയും കാണാന്‍ സാധിക്കും. അറുപതടി ഉയരത്തിലുള്ള ഒരു കൂറ്റന്‍ മഹാസ്തംഭവും ക്ഷേത്രാങ്കണത്തിലുണ്ട്.



Click it and Unblock the Notifications