നിരവധി മുസ്ലീം പള്ളികള്‍ രാജ്യത്ത് പണികഴിപ്പിച്ച ആദ്യ മുഗള്‍ ചക്രവര്‍ത്തിയാണ് ബാബര്‍. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിച്ച പോലെ കര്‍നാലിലെ ബാബറിന്റെ പള്ളിയുടെ നിര്‍മ്മാണത്തില്‍ തദ്ദേശീയ ശൈലികള്കൊപ്പം മുഗള്‍ ശൈലിയും സ്വാധീനം ചെലുത്തിയിട്ടുണ്ട്.
1527 ല്‍ ആരംഭിച്ച പള്ളിയുടെ പണി 1528 ലാണ് തീരുന്നത്. ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തി ഇന്ത്യയില്‍ സര്‍വാധികാരം നേടിയതിന്റെ വിജയം ആഘോഷിക്കാനായാണ് ബാബര്‍ പള്ളി പണികഴിപ്പിച്ചത്. വിശാലമായ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന വലിയ പള്ളിയ്ക്ക് മനോഹരമായൊരു പൂന്തോട്ടമുണ്ടായിരുന്നു. എന്നാല്‍, കുറെ കാലം കഴിഞ്ഞതോടെ അത് അപ്രത്യക്ഷമായി.
പള്ളിയുടെ പ്രാര്‍ത്ഥന മുറിയ്ക്ക് 53.75 മീറ്റര്‍ നീളവും 16.5 മീറ്റര്‍ വീതിയുമാണുള്ളത്. വലിയൊരു മിനാരം മുകളിലായുണ്ട്. കട്ടകള്കൊണ്ടുണ്ടാക്കിയ അഷ്ടഭുജ തൂണുകള്‍ ഇതിനുണ്ടായിരുന്നു. എന്നാലിപ്പോള്‍ ഇതിലൊന്ന് മാത്രമാണ് അവശേഷിക്കുന്നത്. സമാന്തരമായി നില്ക്കുന്ന രണ്ട് വലിയമതിലുകള് പള്ളിക്ക് ചുറ്റുമായുണ്ട്.
തണുത്ത മധുരമുള്ള വെള്ളം തരുന്ന ഒരു കിണര്‍ സമീപത്തായുണ്ട്. മിര്‍ ബാക്വിയാണ് ഇത് നിര്‍മ്മിച്ചതെന്ന് പേര്‍ഷ്യന്‍ ഭാഷയില്‍ ഇവിടുത്തെ ഒരു ഫലകത്തില്‍ എഴുതി വച്ചിട്ടുണ്ട്. കര്‍നാല്‍ നഗരത്തിന്റെ ഹൃദയഭാഗത്തായാണ് പള്ളി സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications