ബൊ-അലി- കലന്ദര്‍ ഷാ എന്ന സൂഫി സന്യാസിയുടെ സ്‌മരണയ്‌ക്കായി ഡല്‍ഹി ചക്രവര്‍ത്തിയായ ഗിയാസ്-ഉദ്-ദിന്‍ പണികഴിപ്പിച്ചതാണ് കലന്ദര്‍ ഷായുടെ ശവ കുടീരം കര്‍നാല്‍ നഗരത്തിന് പുറത്ത് കിഴക്ക് വശത്തായാണാ ഇത് സ്ഥിതി ചെയ്യുന്നത്.
സൂഫി സന്യാസി ആപ്രദേശത്തെ എല്ലാ ജനസമൂഹവും ആദരിക്കുന്ന ബഹുമാന്യനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം, അത്ഭുത സിദ്ധി ,അധ്യാപനം എന്നിവ ജനങ്ങളുടെ മനസ്സില്‍ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. പാനിപട്ടിന് സമീപമുള്ള ബുദ്ധ കേര എന്ന ഗ്രാമത്തിലാണ് ബോ-അലി- കലന്ദര്‍ ജനിച്ചത്. ഒരു ഫക്കീര്‍ ഒരിക്കല്‍ അദ്ദേഹത്തിന്റെ വളര്‍ത്ത് മൃഗമായ ഒരു കടുവയെയും കൊണ്ട് കലന്ദറിനെ കാണാന്‍ ചെന്നു. തന്റെ അതിമാനുഷിക ശക്തിയില്‍ ബൊ -അലി കലന്ദറിന് മതിപ്പ് തോന്നുതിനായാണ് ഇങ്ങനെ ചെയ്‌തത്.
ഈ പ്രവര്‍ത്തിയില്‍ നീരസം തോന്നിയ കലന്ദര്‍ ഒരു പശുവിനെ ഉണ്ടാക്കി . അത് കടുവയെ വിഴുങ്ങുകയും ചെയ്‌തു. അത്ഭുത സിദ്ധികളില്‍ ഒട്ടും സംതൃപ്‌തനാകാതിരുന്ന അദ്ദേഹം ഒരു ചുവരിന് മുകളിലരുന്ന് അതിഥിയെ നദീ തീരം വരെ അനുഗമിക്കുകയും ചെയ്‌തു എന്നാണ് കഥ. അദ്ദേഹത്തിന്റെ സിദ്ധികളെ കുറിച്ച് നിരവധി കഥകളുണ്ട്. 724 ഹിജ്രിയിലാണ് അദ്ദേഹം മരിച്ചത്. അദ്ദേഹത്തിന്റെ ജന്മ സ്ഥലമായ പാനിപട്ടിലെ ബുദ്ധ കേരയില്‍ പണികഴിപ്പിച്ചിട്ടുണ്ട്. കര്‍നാലയിലെ ശവകുടിരത്തിന് ചുറ്റുമായി ഒരു മതിലുണ്ട്. ഇതിനുള്ളില്‍ ഒരു പള്ളിയും ജലധാരകളും ഉണ്ട്.



Click it and Unblock the Notifications