ഷോപ്പിംഗ് ചെയ്യാന്‍ പ്രദേശത്തെ ജനങ്ങള്‍ എത്തുന്ന സ്ഥലമാണിത്. സഞ്ചാരികള്‍ക്കും പ്രകൃതി ഭംഗി ആസ്വദിക്കാനും അപ്പര്‍ മാള്‍ റോഡിലൂടെയും ലോവര്‍ മാള്‍ റോഡിലൂടെയും നടക്കാം .ഏപ്രില്‍ ജൂണ്‍ മാസങ്ങള്‍ക്കിടക്കും സെപ്തംബര്‍ ജനുവരി മാസങ്ങള്‍ക്കിടക്കും കസൗലിയിലെ ഈ തിരക്കേറിയ മാര്‍ക്കറ്റ് സന്ദര്‍ശിക്കാന്‍ തിരഞ്ഞെടുക്കാവുന്നതാണ്.
മാള്‍ റോഡ് ക്രൈസ്റ്റ് ചര്ച്ച് മുതല്‍ മങ്കി പോയന്‍റ് വരെ നീണ്ടു കിടക്കുന്ന ഇടയ്ക്കിടെ ധാരാളം തീറ്റ സ്ഥലങ്ങള്‍ ഉള്ള സ്ഥലമാണ്. സഞ്ചാരികള്‍ക്ക് പല സാധനങ്ങളും ഇവിടെ നിന്ന് വാങ്ങാം ദാരു ശില്‍പ്പങ്ങള്‍, ലോഹ ശില്‍പ്പങ്ങള്‍ ,ടിബറ്റന്‍ കാര്‍പ്പെറ്റ് തുടങ്ങിയവ അവയില്‍ ചിലതാണ് . കമ്പിളി വസത്രങ്ങളും സ്മാരക ബിംബങ്ങളും കിട്ടുന്ന ടിബറ്റന്‍ മാര്‍ക്കറ്റിലും പഴയ അങ്ങാടിയിലും സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാം. വാഹങ്ങള്‍ക്ക് മാള്‍ റോഡില്‍ പ്രവേശനം ഇല്ല.



Click it and Unblock the Notifications