Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കതുവ » ആകര്‍ഷണങ്ങള് » ബിലാവര്‍

ബിലാവര്‍, കതുവ

30

കഠുവാ ജില്ലയിലെ ഒരു താലൂക്കാണ്‌ ബിലാവര്‍. ഇവിടെ ധാരാളമായി കാണപ്പെടുന്ന ബെയ്‌ല്‍ അഥവാ ബില്‍വാ മരത്തിന്റെ പേരില്‍ നിന്നാണ്‌ ഈ പട്ടണത്തിന്‌ ബിലാവര്‍ എന്ന പേര്‌ ലഭിച്ചത്‌. ബലൗര്‍ എന്നും ഇവിടം അറിയപ്പെടുന്നുണ്ട്‌. ഭിന്നി, നാസ്‌ എന്നീ രണ്ട്‌ നദികളുടെ കരയിലാണ്‌ ബിലാവര്‍ പട്ടണം സ്ഥിതി ചെയ്യുന്നത്‌. പുരാതന ക്ഷേത്രങ്ങള്‍ക്കും ചരിത്ര സ്‌മാരകങ്ങള്‍ക്കും പ്രശസ്‌തമായ ഈ പട്ടണം 1598-1614 കാലഘട്ടത്തില്‍ ഭോപത്ത്‌ പാല്‍ രാജാവാണ്‌ നിര്‍മ്മിച്ചത്‌. ബസോഹ്ലി രാജാക്കന്മാരാണ്‌ ഈ പ്രദേശം ഭരിച്ചിരുന്നത്‌. ഈ പട്ടണത്തിന്റെ സ്ഥാപനത്തിന്‌ ശേഷം ഈ വംശത്തിലെ ഭരണാധികാരികള്‍ ബിലവാരിയാസ്‌ എന്ന പേരില്‍ അറിയപ്പെട്ടു. മഹാബില്‍വാകേശ്വര്‍ ക്ഷേത്രം മേഖലയിലെ പ്രധാന ആകര്‍ഷണമാണ്‌. ഹരിഹര ക്ഷേത്രമെന്നാണ്‌ ഇത്‌ മുമ്പ്‌ അറിയപ്പെട്ടിരുന്നത്‌. ശിവനാണ്‌ ക്ഷേത്രത്തിലെ പ്രധാന ആരാധനാ മൂര്‍ത്തി.

വനവാസ കാലത്തിന്റെ അവസാന നാളുകളില്‍ പാണ്ഡവന്മാര്‍ ബിലാവറില്‍ എത്തിയെന്നാണ്‌ ഐതിഹ്യം. ഇവര്‍ പതിവായി പ്രാര്‍ത്ഥന നടത്തിയിരുന്ന സ്ഥലത്താണ്‌ ഹരിഹര ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. നാസ്‌ നദിയിലെ ഒരു പാറയില്‍ ഹനുമാന്റെ വിഗ്രഹം കാണാം. ശിവന്റെ പതിനൊന്നാം അവതാരമാണ്‌ ഹനുമാന്‍.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat