Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കതുവ » ആകര്‍ഷണങ്ങള് » ധൗലാവാലി മാതാ

ധൗലാവാലി മാതാ, കതുവ

30

കഠുവാ ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന്‌ 6000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ്‌ ധൗലാവാലി മാതാ ക്ഷേത്രം. ജോദിയാദി മാതാ ക്ഷേത്രത്തില്‍ നിന്ന്‌ ഏതാണ്ട്‌ പത്ത്‌ കിലോമീറ്റര്‍ അകലെയാണ്‌ ഈ ക്ഷേത്രം. മലകയറി അനായാസം ഇവിടെ എത്താന്‍ കഴിയും. ഭൂന്ദ്‌ (ബസോഹ്ലി), കാട്‌ലി (ബിലാവര്‍), ബന്‍ഹോര്‍ (മഹാന്‍പൂര്‍) എന്നിവിടങ്ങളില്‍ നിന്ന്‌ ഇവിടേക്ക്‌ ട്രെക്കിംഗ്‌ പാതകളുണ്ട്‌.

ഒരിക്കല്‍ ഒരു ആട്ടിടയന്‍ ദേവി മാധിധറില്‍ വന്നതായി സ്വപ്‌നം കണ്ടു. ഒരു കൊച്ച്‌ പെണ്‍കുട്ടിയുടെ രൂപത്തിലാണ്‌ ദേവി ആട്ടിടയന്‌ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്‌. അതിനുശേഷം ഈ ആട്ടിടയന്‍ മാധിധറില്‍ പോകുന്നത്‌ പതിവാക്കി. ഒരിക്കല്‍ ഇവിടെ കനത്ത മഞ്ഞുവീഴ്‌ച ഉണ്ടായത്‌ കാരണം ആട്ടിടയന്‌ ഇവിടെ എത്താന്‍ കഴിയാതെ വന്നു. തുടര്‍ന്ന്‌ ദേവി ഇന്ന്‌ ധൗലാവാലി മാതാ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക്‌ ഇറങ്ങി വന്നെന്നും അവിടെ ആട്ടിടയന്‍ ക്ഷേത്രം നിര്‍മ്മിച്ചെന്നുമാണ്‌ ഐതിഹ്യം.

ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളില്‍ ആഘോഷിക്കുന്ന ഒമ്പത്‌ ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി ഉത്സവത്തോട്‌ അനുബന്ധിച്ച്‌ ധാരാളം വിശ്വാസികള്‍ ഇവിടെ എത്താറുണ്ട്‌. ഈ സമയത്ത്‌ ജമ്മു, പത്താന്‍കോട്ട്‌, ഉധംപൂര്‍, കഠുവാ എന്നിവിടങ്ങളില്‍ നിന്ന്‌ മഹാന്‍പൂര്‍, ഭൂന്ദ്‌, ബസോഹ്ലി എന്നിവിടങ്ങളിലേക്ക്‌ എപ്പോഴും ബസ്‌ ലഭിക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed