കഠുവാ നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന സിഖ് തീര്‍ത്ഥാടക കേന്ദ്രമാണ് ഗുരുദ്വാര സിംഗ് സഭ. ഗുരുദ്വാര ചൗക് എന്ന പേരിലും ഇവിടം പ്രശസ്‌തമാണ്. ഇവിടെ ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റിയുടെ ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്. ഗുരുദ്വാരയ്‌ക്ക് സമീപത്തായി സിഖ് മിഷണറി കോളേജ് കാണാം. സിഖുക്കാരുടെ പ്രധാന ആഘോഷങ്ങളായ ഗുരുപൂര്‍ബ്, പ്രകാശ് ഉത്സവം എന്നിവ ഇവിടെ വലിയ ഉത്സാഹത്തോടെ കൊണ്ടാടുന്നു. നഗര്‍ കീര്‍ത്തന്‍, കാര്‍ ഫെസ്റ്റിവല്‍ എന്നിവയാണ് ഇവിടുത്തെ മറ്റു പ്രധാന ആഘോഷങ്ങള്‍.



Click it and Unblock the Notifications