രാജഭരണകാലത്തെ ഒരു പ്രമുഖ അധികാര കേന്ദ്രമായിരുന്നു ജസ്‌റോട്ട. ജമ്മുവിലെ രാജാവായിരുന്ന ജസ്‌ദേവ് 1019ല്‍ ജസ്‌റോട്ട സ്ഥാപിച്ചു. കുറച്ചു കാലത്തിന് ശേഷം അദ്ദേഹം ഈ പ്രദേശത്തിന്റെ അധികാരം തന്റെ അമ്മാവനായ കരണ്‍ ദേവിന് കൈമാറി. ജമ്മുകാശ്‌മീരിലെ ഭരണാധികാരിയായിരുന്ന ഗുലാബ് സിംഗ് 1846ല്‍ ജസ്‌റോട്ടയെ ജില്ലയായി പ്രഖ്യാപിച്ചു. ജസ്‌റോട്ടയിലെ ഭരണാധികാരികള്‍ ജംവാല്‍സ് അഥവാ ജസ്‌റോട്ടിയാസ് എന്നാണ് അറിയപ്പെടുന്നത്.
ജസ്‌റോട്ടയിലെ ഒരു മലമുകളില്‍ പുരാതനമായ ഒരു കാളീക്ഷേത്രമുണ്ട്. കഠുവാ ജില്ലയിലെ ഏറ്റവും പ്രശസ്‌തമായ തീര്‍ത്ഥാടക കേന്ദ്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം.



Click it and Unblock the Notifications