കഠുവാ ജില്ലയിലെ മനോഹരമായ ഒരു പുല്‍മേടാണ് സര്‍ത്തല്‍. സമുദ്രനിരപ്പില്‍ നിന്ന് ഏഴായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ വര്‍ഷത്തില്‍ ആറുമാസവും മഞ്ഞ് പെയ്തിറങ്ങും. ജമ്മുകാശ്മീരിലെ ഏറ്റവും മനോഹരമായ പ്രദേശം എന്ന ഖ്യാതി ഉള്ളതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.