സമുദ്രനിരപ്പില്‍ നിന്ന് ആയിരം മീറ്റര്‍ ഉയരത്തില്‍ ശിവാലിക് മലനിരകളുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രമാണ് മാതാ സുന്ദ്രികോട്ടെ. കഠുവായില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെത്താന്‍ 107 പടികള്‍ കയറണം.
ക്ഷേത്രത്തിന് സമീപമുള്ള ഒരു മരത്തിന്റെ ചുവട്ടില്‍ നിന്നാണ് ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്ന വിഗ്രഹം ലഭിച്ചതെന്നാണ് വിശ്വാസം. മരത്തിന്റെ ചുവട്ടില്‍ നിന്ന് പിന്നീട് ഈ വിഗ്രഹം ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിക്കുകയായിരുന്നത്രേ.



Click it and Unblock the Notifications