ബുദ്ധഗ്രന്ഥങ്ങളില്‍ ഈ സന്യാസിമഠത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ബുദ്ധഭക്തരുടെ പ്രധാന തീര്‍ഥാടനകേന്ദ്രം കൂടിയാണ് ഇത്. ബുദ്ധന്റെ കാലത്തോളം പഴക്കമുള്ളതാണ് വിഹാരം. ഘോഷിത് റാം എന്ന പേരുള്ള സമ്പന്നന്‍ നിര്‍മിച്ച ഇവിടെ ബുദ്ധനും അനുയായികളും കൌശാമ്പിയിലേക്കുള്ള യാത്രാമധ്യേ വിശ്രമിക്കാനായി തെരഞ്ഞെടുത്തിരുന്നു.
ഇവിടെ ഇടക്കിടക്ക് സന്ദര്‍ശിക്കുകയും ജനങ്ങള്‍ക്ക് ധര്‍മോപദേശം നല്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു. അനുയായി വൃന്ദത്തോടൊപ്പമായിരിക്കും ഈ സന്ദര്‍ശനം.ഈ ചരിത്രപ്രാധാന്യമുള്ള സ്ഥലത്ത് കുഴിച്ചപ്പോള്‍ ഒരിക്കല് കുറച്ച് ‘ഭഗനേശുകള്‍’ കണ്ടെത്തുകയുണ്ടായി. ഇത് അലഹാബാദ് മ്യസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.



Click it and Unblock the Notifications