Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കെമ്മനഗുണ്ടി » ആകര്‍ഷണങ്ങള് » ഹെബ്ബെ വെള്ളച്ചാട്ടം

ഹെബ്ബെ വെള്ളച്ചാട്ടം, കെമ്മനഗുണ്ടി

12

കെമ്മനഗുണ്ടിയിലെ പ്രധാന കാഴ്ചകളില്‍ ഒന്നാണ് ഹെബ്ബെ വെള്ളച്ചാട്ടം. 168 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് വെള്ളം വീഴുന്നത്. ഒരു കാപ്പിത്തോട്ടത്തിന് നടുവിലൂടെയാണ് വെള്ളം താഴേയ്ക്ക് ഒഴുകിവീഴുന്നത്. നടന്നും, വാഹനങ്ങളിലും വെള്ളച്ചാട്ടത്തിന്റെ താഴേ ഭാഗംവരെ എത്താന്‍ കഴിയും. രണ്ട് ഭാഗങ്ങളായിട്ടാണ് വെള്ളം താഴേയ്ക്കുവീഴുന്നത് ഇതില്‍ വലിയ വെള്ളച്ചാട്ടത്തെ ദൊഡ്ഡ ഹെബ്ബെയെന്നും ചെറുതിനെ ചിക്ക ഹെബ്ബെയെന്നുമാണ് പറയുന്നത്.

വെള്ളച്ചാട്ടം കാണുന്നതിനിടെ ഒന്നു കുളിയ്ക്കാമെന്ന് തോന്നിയാല്‍ അതുമാകാം. ഒഴുകിവീഴുന്ന വെള്ളത്തിന് ഔഷധഗുണമുണ്ടെന്നും ഇതില്‍ കുളിയ്ക്കുന്നത് ത്വക് രോഗങ്ങള്‍ക്കും ജലദോഷത്തിനും മറ്റും ശമനം വരുത്തുമെന്നുമൊക്കെയാണ് പറയപ്പെടുന്നത്. കെമ്മനഗുണ്ഡിയില്‍ നിന്നും ചെറിയ ട്രെയിലിലൂടെ നടന്ന് വെള്ളച്ചാട്ടത്തിനടുത്തെത്തുകയെന്നത് നല്ല അനുഭവമാണ് സമ്മാനിയ്ക്കുക. ഇവിടെയെത്തിയാല്‍ ജലകേളികള്‍ക്കുള്ള സൗകര്യങ്ങളുണ്ട്. ഇനി നടക്കാന്‍ വയ്യെന്നാണെങ്കില്‍ ജീപ്പില്‍ വെള്ളച്ചാട്ടത്തിനടുത്തെത്താം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed