മേഖലയിലെ പ്രധാന ബുദ്ധമത കേന്ദ്രങ്ങളിലൊന്നാണ് ചന്ദ്രബാഗാ നദിക്കരയില്‍ സ്ഥിതി ചെയ്യന്ന ഗുരു ഖണ്ഡാള്‍ മൊണാസ്ട്രി എന്നറിയപ്പെടുന്ന ഇവിടം. ലഹുവാള്‍ ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന മൊണാസ്ട്രിയായ ഇത് ഗുരു പദ്മസംഭവ എട്ടാം നൂറ്റാണ്ടില്‍ സ്ഥാപിച്ചതാണെന്നാണ് കരുതുന്നത്. കീലോംഗില്‍ നിന്ന് എട്ട് കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം.
പിരമിഡ് രൂപത്തിലാണ് മൊണാസ്രടിയുടെ മേല്‍ക്കൂരകള്‍. മരത്തില്‍ തീര്‍ത്ത വിഗ്രഹങ്ങളാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം. മൊണാസ്ട്രി കെട്ടിടം നാശാവസ്ഥയിലായതിനെ തുടര്‍ന്ന് കുറച്ച് വിഗ്രഹങ്ങള്‍ തുപ്ചിലിംഗ് ഗ്രാമത്തിലെ മൊണാസ്ട്രിയിലേക്ക് മാറ്റിയിരുന്നു. മൊണാസ്ട്രിയുടെ പ്രധാന ഹാളില്‍ സ്ഥിതി ചെയ്യന്ന കാളിദേവിയുടെ കല്ലില്‍ കൊത്തി രൂപം ഇവിടം മുമ്പ് ഹിന്ദുക്ഷേത്രമായിരുന്നുവെന്നതിന്‍െറ തെളിവാണ്.



Click it and Unblock the Notifications