900 വര്‍ഷത്തോളം പഴക്കമുള്ള ഈ മൊണാസ്ട്രി കീലോംഗില്‍ നിന്ന് അഞ്ച കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യന്നത്. സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തില്‍ ഭാഗാ നദിയുടെ തീരത്ത് ചെയ്യന്ന ഈ മൊണാസ്ട്രി ദ്രുഗ്പ കാഗ്യുദ് സ്കൂള്‍ ഓഫ് ബുദ്ധിസത്തിന്‍െറ കീഴിലാണ് വരുന്നത്.
ഇവിടത്തെ ലൈബ്രറി രാജ്യത്തെ ഏറ്റവും വലിയ ബുദ്ധിസ്റ്റ് ലൈബ്രറി ആയാണ് ഗണിക്കപ്പെടുന്നത്. പുരാതന ഭാഷകളായ ബോട്ടിയ,ഷെര്‍പ്പ എന്നിവയില്‍ എഴുതിയ പുരാതന ബുദ്ധമതഗ്രന്ഥങ്ങള്‍ക്കൊപ്പം തങ്ക പെയ്ന്‍റിംഗുകളും ഡ്രം,കൊമ്പ് തുടങ്ങി പഴക്കമേറിയ സംഗീതോപകരണങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 1012ല്‍ ഇവിടം പുതുക്കിപണിത ലാമാ നോര്‍ബു റിംപോച്ചയെുടെ ചിതാഭസ്മവും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
പത്മസംഭവ,താരാദേവി എന്നിവരുടെ വിഗ്രഹങ്ങളും ഇതോടൊപ്പം ഉണ്ട്. ധ്യാനകേന്ദ്രത്തിന്‍െറ രണ്ടാമത്തെ മുറിയാണ് പ്രാര്‍ഥനക്ക് ഉപയോഗിച്ചിരുന്നത്. ഇവിടെ 11 തലയുള്ള ബോധിസത്വരൂപത്തിന്‍െറ വിഗ്രഹവുമുണ്ട്. മൂന്നാമത്തെ മുറിയില്‍ പ്രാര്‍ഥനക്ക് ഉപയോഗിക്കുന്ന ആറ് അടി ഉയരമുള്ള മരത്തിന്‍െറ ചക്രമാണ് ഉള്ളത്. ഇതിന് ഓടുകൊണ്ടുള്ള മണിയാണ് ഉള്ളത്. കുടുംബജീവിതം നയിക്കുന്നവരാണ് ഈ ആശ്രമത്തിലെ സന്യാസിമാരും സന്യാസിനികളും.
വേനല്‍ക്കാലം കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന ഇവര്‍ തണുപ്പ്കാലത്താണ് മൊണാസ്ട്രിയില്‍ എത്തുന്നത്. ഇവിടെ സന്യാസിമാര്‍ക്കും സന്യാസിനികള്‍ക്കും ഒരേപോലുള്ള അവകാശങ്ങളാണ് ഉള്ളത്. ‘ഓം മണി പദ്മേ ഹം’ എന്ന് ഒരു മില്യണ്‍ തവണ എഴുതിയ പ്രെയര്‍ ഡ്രമ്മും ഇവിടത്തെ ആകര്‍ഷണമാണ്.



Click it and Unblock the Notifications