ഝാന്‍സി-ഖജുരാഹോ റോഡരികിലെ തടാകക്കരയിലാണ് ദുബേല മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഒരു പഴയ കോട്ടക്കുള്ളിലാണ് ഈ ക്ഷേത്രം. പുരാതനകാലത്തേയും, പുതിയ കാലത്തേയും കരകൗശലവസ്തുക്കളുടെയും, തിരുശേഷിപ്പുകളുടെയും സമ്പന്നമായ ഒരു ശേഖരം ഇവിടെ കാണാനാവും. ഖജുരാഹോയിലെ ബുന്ദേല രാജവംശത്തിന്‍റെ ചരിത്രവും, വളര്‍ച്ചയും, നാശവുമാണ് പ്രധാനമായും ഇവിടെ അനാവരണം ചെയ്യുന്നത്.
ബുന്ദേള്‍ രാജാക്കന്മാരുടെ ജീവിത ശൈലിയും, സംസ്കാരവും മനസിലാക്കാന്‍ ഇവിടെ കാണുന്ന പ്രതിമകളില്‍ നിന്നും, കരകൗശലവസ്തുക്കളില്‍ നിന്നും സാധിക്കും. ശക്തി ആരാധനാരീതിയുടെ ഭാഗമായ പ്രതിമകളാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ബുന്ദേല്‍ രാജാക്കന്മാരുടെ ആയുധങ്ങള്‍, വസ്ത്രങ്ങള്‍, പെയിന്റിംഗുകള്‍ എന്നിവയുടെ ശേഖരം ഇവിടെ കാണാം.
വളരെ കൗതുകം പകരുന്ന ഒരു സന്ദര്‍ശനമാവും ഈ മ്യൂസിയത്തിലേത്. സന്ദര്‍ശകര്‍ക്ക് ഖജുരാഹോയിലെ ബുന്ദേല്‍ രാജവംശത്തെയും, അക്കാലത്തെ സാംസ്കാരിക വളര്‍ച്ചയെയും കുറിച്ച് വിശദമായി തന്നെ മനസിലാക്കാനാവും. രാജാക്കന്മാരുടെ ആര്‍ഭാടപൂര്‍ണ്ണമായ ജീവിതവും, അവരുടെ വ്യത്യസ്ഥങ്ങളായ പ്രവൃത്തികളും ഇവിടെ വിശദമായി വിവരിച്ചിരിക്കുന്നു.



Click it and Unblock the Notifications