ലക്ഷ്മണ ക്ഷേത്രം വിഷ്ണുവിന് സമര്‍പ്പിക്കപ്പെട്ട ക്ഷേത്രമാണ്. കല്ലില്‍ തീര്‍ത്ത മനോഹരമായ ഒരു നിര്‍മ്മിതിയാണിത്. വെസ്റ്റേണ്‍ ഗ്രൂപ്പില്‍ പെടുന്ന പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണിത്. എ.ഡി 930-950 കാലത്താണ് ഇത് നിര്‍മ്മിക്കപ്പെടുന്നത്. കാലത്തെ അതിജിവിച്ച് നിലനില്‍ക്കുന്ന ക്ഷേത്രങ്ങളിലൊന്നാണിവ.
ഹിന്ദു ആരാധനാമൂര്‍ത്തികളുടെ അറുനൂറിലധികം രൂപങ്ങള്‍ ഇവിടെ കാണാനാവും. അവയ്ക്ക് പുറമേ കുതിരകള്‍, ആനകള്‍ എന്നിവയുടെ രൂപങ്ങള്‍ ക്ഷേത്രത്തിന്‍റെ തറയില്‍ കാണാം. ക്ഷേത്രത്തിന്‍റെ നാല് മൂലകളിലായ നാല് ശ്രീകോവിലുകളുണ്ട്. ഇവയെല്ലാം കല്ലില്‍ കൊത്തിയ വേലികളാല്‍ ചുറ്റപ്പെട്ടവയാണ്.
ക്ഷേത്രത്തിലെ ഓരോ ചിത്രീകരണത്തിലും അത് നിര്‍മ്മിച്ച കാലാകാരന്മാരൂടെ കഴിവ് തിരിച്ചറിയാം. സ്ത്രീകളുടെ പല നിലകളിലുള്ളതും, ആഭരണങ്ങള്‍ ധരിക്കുന്ന രൂപത്തിലുള്ളതുമായ പൂര്‍ണ്ണ രൂപത്തിലുള്ള പ്രതിമകള്‍ ഇവിടെ കാണാം. ക്ഷേത്രത്തിന്‍റെ പടിഞ്ഞാറ് ഭാഗത്താണ് ഈ രൂപങ്ങളുള്ളത്.



Click it and Unblock the Notifications