ഐശ്വര്യത്തിന്‍റെയും, സമ്പത്തിന്‍റെയും ദേവിയായ ലക്ഷ്മിക്ക് സമര്‍പ്പിക്കപ്പെട്ട ക്ഷേത്രമാണിത്. വെസ്റ്റേണ്‍ ഗ്രൂപ്പില്‍ പെടുന്ന ക്ഷേത്രമാണിത്. എ.ഡി 900-925 കാലത്താണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. ഇടത്തരം വലുപ്പമുള്ള പ്രതിമകളും, പ്രകൃതിദൃശ്യങ്ങളുമാണ് ഇവിടെ അലങ്കാരത്തിനുപയോഗിച്ചിരിക്കുന്നത്.
ഇവിടുത്തെ വിഗ്രഹം മഞ്ഞ ചെങ്കല്ലില്‍ തീര്‍ത്തതാണ്. തിളക്കമാര്‍ന്ന ഈ ശില്പം ആകര്‍ഷകവും, പോളിഷ് ചെയ്തു എന്ന് തോന്നലുളവാക്കുന്നതുമാണ്. ലക്ഷ്മി ക്ഷേത്രത്തില്‍ ദേവി ദേവന്മാരുടേതായ 674 പ്രതിമകളുണ്ട്. ക്ഷേത്രത്തിനകത്തും, പുറത്തുമുള്ള സങ്കീര്‍ണ്ണമായ കൊത്തുപണികള്‍ അക്കാലത്തെ പരമിത വിഭവങ്ങളുപയോഗിച്ച് ഇത്ര മനോഹരമായ നിര്‍മ്മാണം നടത്തിയ ശില്പികളുടെ വൈദഗ്ദ്യത്തെയാണ് കാണിക്കുന്നത്.
ഈ ക്ഷേത്രത്തിന്‍റെ മറ്റൊരു പ്രത്യേകത യുനെസ്കോയുടം ലോക പൈതൃക പട്ടികയില്‍ ഇതുള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ്.



Click it and Unblock the Notifications