ഖജുരാഹോ ടൂറിസത്തിന്‍റെ ഒരു പ്രധാന ആകര്‍ഷണമാണ് സ്റ്റേറ്റ് മ്യൂസിയം ഓഫ് ട്രൈബല്‍ ആന്‍ഡ് ഫോക്ക് ആര്‍ട്ട്. അത്ര വലുതല്ലെങ്കിലും മികച്ച ശേഖരമാണ് ഇവിടെയുള്ളത്.ചന്ദേല കള്‍ച്ചറല്‍ കോംപ്ലക്സിനുള്ളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഭാരതീയ ജീവിതവും, പാരമ്പര്യവും, സംസ്കാരവും, പ്രാദേശികമായ ഈ സംസ്കാരവും കച്ചവടം വഴിയും മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഇവിടെ വിവരിക്കുന്നത്. സമീപപ്രദേശങ്ങളിലെ കാനനവര്‍ഗ്ഗക്കാരുടെ ഗോത്രകലകളുടെയും, നാടന്‍ കലാരൂപങ്ങളുടെയും അപൂര്‍വ്വമായ ശേഖരമാണ് ഇവിടെയുള്ളത്. ഈ ഗോത്രവര്‍ഗ്ഗങ്ങളുടെ ഉപകരണങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കുന്നു.
ഗിരിവര്‍ഗ്ഗത്തില്‍ പെട്ട ജനവിഭാഗത്തിന്‍റെ പാരമ്പര്യങ്ങളും, ആചാരങ്ങളും പരിചയപ്പെടുത്തുന്ന സംക്ഷിപ്ത ചരിത്രം ഇവിടെ കാണാനാവും. ടെറാക്കോട്ട, മരത്തിലുള്ള നിര്‍മ്മാണങ്ങള്‍, ലോഹങ്ങളുടെ ഉപയോഗം, പെയിന്റിംഗ്, എന്നിവയുടെയൊക്കെ മികച്ച ഒരു ശേഖരം ഇവിടെയുണ്ട്. ഖജുരാഹോ സന്ദര്‍ശനത്തില്‍ കണ്ടിരിക്കേണ്ടുന്ന ഒരിടമാണിത്.



Click it and Unblock the Notifications