950 എ . ഡി. യില്‍ കാകതീയ രാജാക്കന്മാരുടെ കാലത്താണ് ഖമ്മം കോട്ട നിര്‍മ്മിക്കപ്പെട്ടത്.അക്കാലത്ത് മുഴുമിപ്പിക്കാന്‍ കഴിയാതിരുന്ന കോട്ട മുസുനൂരി നായക രാജാക്കന്മാരുടെയും ശേഷം വന്ന വേലമ രാജാക്കന്മാരുടെയും കാലത്താണ് പൂര്‍ത്തിയാ ക്കപ്പെട്ടതു. 1531-ല്‍ കുത്തബ് സാഹിബ് മാരുടെ കാലത്ത് പുതിയ മുറികളും എടുപ്പുകളുമായി കോട്ട വീണ്ടും വിപുലീകരിക്കപ്പെട്ടു.
ഹിന്ദു -മുസ്ലിം വാസ്തു വിദ്യാ ശൈലിയുടെ സ്വാധീനങ്ങള്‍ കോട്ടയുടെ നിര്‍മ്മാണത്തില്‍ കാണാം. കാരണം ഭരണാധികാരികള്‍ ആയിവന്ന ഇരു കൂട്ടരും കോട്ടയുടെ നിര്‍മ്മാണത്തില്‍ ശ്രദ്ധ വച്ചിരുന്നു. ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ള കോട്ട ഇന്ന് ഖമ്മമിന്റെ അഭിമാനമായി ഉയര്‍ന്നു നില്ക്കുന്നു. ആന്ധ്ര പ്രദേശിന്റെയും ഖമ്മമിന്റെയും ചരിത്രത്തില്‍ അഭിമാനമായി അത് സഞ്ചാരികളെ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നു . സര്‍ക്കാര്‍ വളരെ ഏറെ പണം ചിലവഴിച്ചു ഇ തൊരു വിനോദ സഞ്ചാര മേഖലയായി മാറ്റിയെടുത്തിരിക്കുന്നു.