ഖമ്മം നഗരത്തിനു പുറത്ത് 46 കിലോമീറ്റര്‍ അകലെയാണ് ലക്ഷ്മി നരസിംഹ ക്ഷേത്രം .റോഡു മാര്‍ഗ്ഗം അവിടെയെത്താം .മലമുകളില്‍ ഖമ്മം നഗരം കാണാവുന്ന വിധം ആണ് ക്ഷേത്രത്തിന്റെ നിര്‍മ്മിതി. ഖമ്മം നഗരത്തിനു കീര്‍ത്തി നേടിക്കൊടുക്കുന്നതില്‍ ഈ ക്ഷേത്രത്തിനു വലിയ പങ്കുണ്ട്. അത് കൊണ്ട് തന്നെ ഈക്ഷേത്രം വര്‍ഷം മുഴുവനും , കാലാവസ്ഥാ ഭേദങ്ങള്‍ നോക്കാതെ സന്ദര്‍ശകര്‍ക്കായി തുറന്നിട്ടിരിക്കുന്നു.
വിഷ്ണുവിന്റെ അവതാര മായ നരസിംഹമാണ് ഇവിടത്തെ പ്രതിഷ്ഠ . പകുതി മനുഷ്യനും പകുതി സിംഹവുമായുള്ള രൂപത്തിലുള്ള ഭഗവാനെ സാധുസംരക്ഷകനായി ഭക്ത ജനങ്ങള്‍ കൊണ്ടാടുന്നു. പ്രതിഷ്ഠ പഞ്ച നരസിംഹ മൂര്‍ത്തി എന്നും വിശേഷിപ്പിക്ക പ്പെടുന്നു. യോഗാസനത്തില് ഇരിക്കുന്ന നരസിംഹമൂര്‍ത്തിയുടെ പ്രതിഷ്ഠയും ശ്രീ കോവിലിനു പുറത്തുണ്ട്.