ആന്ധ്ര പ്രദേശിലെ ഖമ്മം ജില്ലയിലാണ് ഇന്ത്യയിലെ തന്നെ ഏറ്റവും ഭംഗിയുള്ള തടാകങ്ങളില്‍ ഒന്നായ പലേര്‍ തടാകം സ്ഥിതി ചെയ്യുന്നത്.ഖമ്മം ജില്ല യുടെ ഭാഗമായ കുസുമാഞ്ചി മണ്ഡലില്‍ ആണ് പലേര്‍ ഗ്രാമം . നഗരത്തില്‍ നിന്ന് മുപ്പതു കിലോമീറ്റര്‍ ദൂരെയാണ് തടാകം. റോഡു മുഖേന ഇവിടെയെത്താം. ഇത് മനുഷ്യ നിര്‍മ്മിത തടാകമാണ്, ലെഫ്റ്റ് കനാലിന്റെ യും ലാല്‍ ബഹാദൂര്‍ കനാലിന്റെ യും ജല സംഭരണിയായി ഇത് നിലകൊള്ളുന്നു. നാഗാര്‍ജുന അണക്കെട്ട് സംരംഭത്തി ന്റെ ഭാഗമാണ് ഇത്.
തടാകം 1748 ഹെക്റ്റര്‍ ചുറ്റളവില്‍ 2.5 ടി എം. സി ജലം ഉള്‍ക്കൊള്ളാവുന്ന വിധം പണി യിക്കപ്പെട്ടിരിക്കുന്നു. ജലസേചനത്തിനും മത്സ്യ കൃഷിക്കും ആണ് ഈ തടാകത്തിലെ വെള്ളം ഉപയോഗിക്കുന്നത്
ഖമ്മ ത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ ഈ തടാകത്തിനും പങ്കുണ്ട്. ജല കേളികള്ക്കുംമറ്റു സാഹസിക തകള്‍ക്കും ഈ തടാകത്തില്‍ സൌകര്യമുണ്ട്. പലേര്‍ തടാകത്തിനു സമീപം തന്നെയാണ് വിനോദ സഞ്ചാരകേന്ദ്രമായ വ്യേര് തടാകം കിടക്കുന്നത്. ഖമ്മം സന്ദര്‍ശിക്കാന്‍ വരുന്ന സഞ്ചാരികള്‍ക്ക് ഈ സ്ഥലങ്ങളും തങ്ങളുടെ യാത്രയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.