ഖോടലയിലെത്തുന്ന സാഹസിക വീരന്‍മാര്‍ ആദ്യം ഓടിയെത്തുന്ന സ്ഥലമാണ് മൌന്ടൈന്‍ റേഞ്ച് വൈല്‍ഡ് ക്യാമ്പ്. ഏതാണ്ട് 15 ഏക്കറോളം നിരന്നു കിടക്കുന്ന രീതിയിലാണ് ഈ ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്. ട്രെക്കിംഗ് ആദ്യമായി പരീക്ഷിക്കുന്നവര്‍ക്കും അതിന്റെ ആശാന്‍മാര്‍ക്കും ഇവിടെ ഒരുപോലെ കടന്നുവരാം.
അത് മാത്രമല്ല മറ്റു ചില ആവേശം കൊള്ളിക്കുന്ന പ്രകടനങ്ങളും ഇവിടെ കാഴ്ച വയ്ക്കാം. അതില്‍ ഒന്നാണ് വാട്ടര്‍ ഫാള്‍ റാപ്പെല്ലിംഗ്. മലമുകളില്‍ നിന്നും താഴേക്ക് വീഴുന്ന നീര്‍ ചാട്ടത്തിലൂടെ വടത്തില്‍ തൂങ്ങി ഇറങ്ങുന്ന പരിപാടിയാണിത്. ഇടതൂര്‍ന്ന കാട്ടിനിടയിലൂടെ ബൈക്കില്‍ കുതിച്ചു പായണോ അതിനും വഴിയുണ്ടിവിടെ. പിന്നെ ജീപ്പ് സഫാരിയുമുണ്ട്.



Click it and Unblock the Notifications