കൊഹിമ സന്ദര്‍ശിക്കുന്ന ഏതൊരാളെയും എറ്റവും കൂടുതല്‍ ആകര്ഷിക്കുന്നസ്ഥലങ്ങളിലൊന്നാണ് നാഗ ബസാര്‍ അഥവ പ്രാദേശിക വിപണി. കൊഹിമ പട്ടണത്തോളം പഴക്കമുണ്ട് ഈ വിപണിയ്ക്ക്. വൈവിധ്യമാര്‍ന്ന നിരവധി ജീവികള്‍ ഇവിടെ വില്‍പ്പനയ്ക്കെത്തുന്നുണ്ട്. വടക്ക് കിഴക്കന്‍ പ്രദേശത്തെ മറ്റ് ഗോത്രക്കാരുടേതില് നിന്നും വ്യത്യസ്തമാണ് നാഗ വംശജരുടെ വിഭവങ്ങള്‍. വിവിധ തരം ജീവികളെ ഇവര്‍ ഇവര്‍ വിഭവങ്ങളാക്കാറുണ്ട്. ഇതെല്ലാം ഇവിടെ കിട്ടും. വളര്‍ത്ത് മൃഗങ്ങള്‍ക്ക് പുറമെ മത്സ്യം, പരമ്പരാഗത നാഗ ഉപകരണങ്ങള്‍ ,പുരാവസ്തുക്കള്‍ എന്നിവയും ഇവിടെ വില്‍പ്പനയ്ക്കെത്തുന്നുണ്ട്.
ഈ വിപണിയിലൂടെ നടന്നാല്‍ ഇവിടുത്തെ നാട്ടുകാരുമായി ഇടപഴകാനും അവരുടെ ജീവിത ശൈലികള്‍ മനസ്സിലാകാകാനും കഴിയും. മറ്റ് ഗോത്രസംസ്ഥാനങ്ങളിലെ ദിവസേനയുള്ള വിപണികളിലേ പോലെ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് സാധനങ്ങള്‍ വില്ക്കാനെത്തുന്ന സ്ത്രീകളെ ഇവിടെയും കാണാം. ഈ നാഗബസാറുകള് ആധുനിക വ്യാപാരസ്ഥലങ്ങളായി സാവധാനം മാറി കൊണ്ടിരിക്കുകയാണ്.